എബ്രഹാം ഈപ്പന്‍ (സെക്രട്ടറി, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക, ഇന്റര്‍നാഷണല്‍)
ന്യൂയോര്‍ക്ക്: ലോഗോയുടെ ഉടമസ്ഥാവകാശം ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയ്ക്ക് മാത്രം. ന്യൂയോര്‍ക്കില്‍ 1983-ല്‍ സ്ഥാപിതമായ വര്‍ഷം മുതല്‍ വടക്കേ അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫൊക്കാന ഉപയോഗിച്ചു വരുന്ന ലോഗോ തട്ടി എടുക്കാനുള്ള അപര ഗ്രൂപ്പിന്റെ ശ്രമം പാഴായി. ലോഗോയുടെ ഉടമസ്ഥത തങ്ങള്‍ക്കു അവകാശപ്പെട്ടതാണെന്ന് 2008 മെരിലാന്റില്‍ രജിസ്റ്റര്‍ ചെയ്ത ഔദ്യോഗിക ഭാരവാഹികളോ, ഭരണഘടനയോ ഇല്ലാത്ത ഫൊക്കാനയുടെ പേരിനോട് സമാനതയുള്ള ഒരു സംഘടന നല്‍കിയ ഹര്‍ജിയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്റ് ആന്‍ഡ് ട്രേഡ് മാര്‍ക്ക് ഓഫീസ് തള്ളിക്കളഞ്ഞത്.
എന്നാല്‍ യഥാര്‍ത്ഥ ഫൊക്കാന തങ്ങളുടേതാണ് എന്ന വിചിത്ര വാദവുമായി കേരളത്തിലെയും, വടക്കേ അമേരിക്കയിലെയും മലയാളികളെ ആശയക്കുഴപ്പത്തിലാക്കികൊണ്ട് പ്രവര്‍ത്തിക്കുന്ന വ്യാജ സംഘടനയുടെ ഭാരവാഹികള്‍ ജാള്യത മാറ്റുവാനായി പുതിയ ഒരു ലോഗോയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
ഇന്ത്യന്‍ ദേശീയതയുടെ മുഖ മുദ്രയായ അശോകചക്രത്തോട് സമാനത തോന്നിക്കുന്ന ചിഹ്നങ്ങളും, യഥാര്‍ത്ഥ ഫൊക്കാന ലോഗോയുടെ ഭൂരിഭാഗം മുദ്രകളും അടയാളങ്ങളും വ്യാജവും നിയമ വിരുദ്ധവുമായി ചേര്‍ത്ത് പ്രസിദ്ധപ്പെടുത്തിയ തട്ടിക്കൂട്ട് ലോഗോ കൂടുതല്‍ സങ്കീര്‍ണമായ നിയമ പ്രശ്നങ്ങള്‍ക്ക് വഴി തെളിയിക്കും എന്ന് ഫെഡറേഷന്റെ നിയമ വിഭാഗം അഭിപ്രായപ്പെട്ടു. ട്രേഡ് മാര്‍ക്ക് നിയമപ്രകാരം 35 U.S.Codes 271 പേറ്റന്റ് ലംഘനം അനുസരിച്ചു, അമേരിക്കയിലെ പേറ്റന്റ് ഉടമയുടെ സമ്മതം ഇല്ലാതെ, പേറ്റന്റ് കിട്ടിയ കണ്ടുപിടിത്തം ഉപയോഗിക്കുക, നിര്‍മ്മിക്കുക, വില്‍പ്പനയ്ക്ക് വയ്ക്കുക, അല്ലെങ്കില്‍ വില്‍ക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിലക്കുന്നു. 15 U.S.Code 1114 (ലാന്‍ഹാം നിയമത്തിലെ സെക്ഷന്‍ 32) വ്യാപാരത്തില്‍ രജിസ്റ്റര്‍ ചെയ്ത ട്രേഡ്മാര്‍ക്ക് പകര്‍ന്നെടുക്കല്‍, അനുകരണം, അല്ലെങ്കില്‍ ഉപയോഗം ഇത് ഉപഭോക്താക്കളില്‍ കുഴപ്പമോ ഭ്രമം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ഈ നിയമം അതിനെ വിലക്കുന്നു.
ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. സണ്ണി മറ്റമന പ്രസിഡന്റ് ആയിട്ടുള്ള ഫോക്കാന ഇന്റര്‍നാഷണല്‍ ആണ് യഥാര്‍ത്ഥ സംഘടനാ എന്ന ബോധ്യപ്പെടുത്തുന്നതാണ് കോടതിവിധി. ഫെഡറേഷന്റെ ലോഗോ നിയമവിരുദ്ധമായി പലരും ഉപയോഗിക്കുന്നതായി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എബ്രഹാം ഈപ്പന്‍ ജനറല്‍ സെക്രട്ടറി, എബ്രഹാം കളത്തില്‍ ഖജാന്‍ജി, ഡോ. ജേക്കബ് ഈപ്പന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഷാജി ആലപ്പാട്ട് വൈസ് പ്രസിഡന്റ്, റോബര്‍ട്ട് അരിച്ചിറ അസോസിയേറ്റ് സെക്രട്ടറി, തോമസ് എം. ജോര്‍ജ് അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി, ഷാജി ജോണ്‍ അസോസിയേറ്റ് ഖജാന്‍ജി, സജീവ് എബ്രഹാം അഡീഷണല്‍ അസോസിയേറ്റ് ഖജാന്‍ജി, കുരിയാപ്പുറം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, ഡോ. നീന ഈപ്പന്‍ വനിതാ ഫോറം ചെയര്‍, ഇന്റര്‍നാഷണല്‍ കോര്‍ഡിനെറ്റ്സ് ആയ ഡോ. കല ഷഹി, റെജി കുര്യന്‍ എന്നിവര്‍ സജിമോന്‍ ആന്റണി ഗ്രൂപ്പിന്റെ ഈ കുല്‍സിത പ്രവര്‍ത്തിയെ അപലപിച്ചു. യഥാര്‍ത്ഥ ഫൊക്കാനയുടെ അപര സംഘടനകള്‍ പല സ്റ്റേറ്റിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ഫൊക്കാന നേതാക്കളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്,
1983-ല്‍ രജിസ്റ്റര്‍ ചെയ്ത ഫൊക്കാന കാലങ്ങള്‍ കൊണ്ട് പല നേതൃത്വങ്ങള്‍ കൈ മാറി ഇപ്പോള്‍ സണ്ണി മറ്റമനയുടെ നേതൃത്വത്തില്‍ വളരെ ഭംഗിയോടുകൂടി വിവിധയിന പദ്ധതികളുമായി മുന്നോട്ടു പോകുന്നു. ഫൊക്കാന എന്ന പ്രസ്ഥാനം അമേരിക്കന്‍ ഐക്യനാടുകളില്‍ മാത്രം ഒതുങ്ങാതെ, ഇതിന്റെ പ്രവൃത്തികള്‍ അന്തര്‍ദേശിയമായി വ്യാപിപ്പിക്കാന്‍ ഇപ്പോഴത്തെ നേതൃത്വം തീരുമാനിച്ചു, എന്നാല്‍ ചില വ്യക്തി താല്‍പ്പര്യങ്ങള്‍ മുതല്‍ എടുത്തു 2024 ഇലക്ഷന്‍ വളച്ചൊടിച്ചു, 2008-ല്‍ രജിസ്റ്റര്‍ ചെയ്ത ഫൊക്കാന ഇങ്ക് എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ നേതൃത്വം കൊടുക്കുന്ന സജിമോന്‍ ആന്റണിയും കൂട്ടരും യഥാര്‍ത്ഥ ഫൊക്കാനയുടെ ഫണ്ടും, അതിന്റെ വിലപ്പെട്ട രേഖകളും അപഹരിച്ചു.
അവസാനം ജോസഫ് കുരിയാപുറം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായുള്ള ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡിന്റെ ഉടമസ്ഥയിലുള്ള ലോഗോ വരെ കൈക്കലാക്കാന്‍ നോക്കി. എന്നാല്‍ കോടതി വിധി ഫൊക്കാന ഇങ്കിന്, പ്രതികൂലമായി ബാധിച്ചു.2008 തുടങ്ങിയ ഫൊക്കാന ഇങ്കിന്റെ പുതിയ തട്ടിക്കൂട്ട് ലോഗോയില്‍, ESTD 1983 എന്ന് ചേര്‍ത്ത് ജനങ്ങളെ കബളിപ്പിക്കാന്‍ നോക്കുന്ന സ്വന്തമായി ഭരണഘടനയോ, ഭാരവാഹികളോ ഇല്ലാത്ത സത്യാവസ്ഥ ഇനിയെങ്കിലും ജനങ്ങള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
യഥാര്‍ത്ഥ ഫൊക്കാനയെ അപകീര്‍ത്തിപെടുത്തുകയും, ലോഗോ പലസ്ഥലങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തതിനാല്‍, ഫൊക്കാന ഇന്റര്‍നാഷണല്‍ നിയമപരമായി നടപടികള്‍ സ്വീകരിക്കും എന്ന് ഫൊക്കാന ഇന്റര്‍നാഷണലിന്റെ ഭാരവാഹികള്‍ അറിയിക്കുന്നു. വടക്കേ അമേരിക്കയിലെ പ്രബുദ്ധരായ സംഘടനാ പ്രവൃത്തകര്‍ ഈ തട്ടിപ്പു മനസിലാക്കുകയും യഥാര്‍ത്ഥ ഫൊക്കാനയുടെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കയും, സാമൂഹ്യ വിപത്തുക്കളായ അപരന്മാരെ തള്ളിപ്പറയുകയും വേണമെന്ന് ഫൊക്കാന ഭാരവാഹികള്‍ ഒരു പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.