കൊച്ചി: 2025 ജൂലൈ 25 മുതല്‍ 28 വരെ ബാങ്കോക്കില്‍ വച്ച് നടക്കാനിരിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിനാലെ കോണ്‍ഫറന്‍സിന്റെ ചെയര്മാന് ഡോ. ബാബു സ്റ്റീഫന്‍ (ഫൊക്കാന മുന്‍ പ്രസിഡന്റ് ) കൊച്ചിയില്‍ ഹൃദ്യമായ സ്വീകരണം നല്കി. ഡബ്ല്യു.എം.സി തിരുകൊച്ചി പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ താജ് ഗേറ്റ്വേയില് വച്ചായിരുന്നു സ്വീകരണം.

മുന്‍ ഡി.ഐ.ജി സുരേന്ദ്രന് ഐ.പി.എസ്, അലക്സ് കോശി വിലനിലം, ജാസ്മിന്, ജോര്‍ജ് കുളങ്ങര, ജോസഫ് മാത്യു, ജോണ്സണ് എബ്രഹാം, അഡ്വ. പ്രവീണ്‍ ജോയ് എന്നിവര്‍ സന്നിഹിതരായിരുന്നു. ബാങ്കോക്കില്‍ നടക്കാനിരിക്കുന്ന ബിനാലെയില്‍ പങ്കെടുക്കാന്‍ ഇതിനോടകം നാനൂറിലധികം ഡെലിഗേറ്റുകളും കുടുംബങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.