ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (പി.ആര്‍.ഒ)
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 14,15,16 എന്നീ തീയതികളില്‍ നടത്തപ്പെട്ടു. ധ്യാനം നയിച്ചത് അഭിവന്ദ്യ വര്‍ഗീസ് ചക്കാലക്കല്‍ പിതാവാണ് അനുരഞ്ജന ശുശ്രൂഷക്കു നേത്രുത്വം നല്‍കിയത് . റവ. മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍, റവ. ഫാ.വില്‍സണ്‍ കണ്ടന്‍കരി എന്നിവരായിരുന്നു.
സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്ക് നടത്തിയ ധ്യാനം നയിച്ചത് അനിലാഷ് പാണിക്കുളങ്ങര, ഷോണ്‍ വടക്കേപീടിക , മാത്യൂ ജോര്‍ജ്, ജോസെഫ് പെരിയപുറത്തു, മരിയ വേങ്ങച്ചുവട്ടില്‍, ബ്രിജിഡ് ജേക്കബ്, റ്റിയ ജിജോ, മരിയ മാത്യൂ, ആന്‍ മണ്ഡപത്തില്‍, ബെറ്റ്സി പുരയ്ക്കല്‍ , ആന്‍സണ്‍ സാബു എന്നിവരായിരുന്നു . റവ. സി. മീര എസ്. വി. എം, റെവ .സി .ശാലോം എസ്. വി. എം എന്നിവര്‍ ദൈവവിളിയെക്കുറിച്ചു കുട്ടികളോട് സംസാരിച്ചു.
ഗാന ശുശ്രൂഷയ്ക്ക് സെ.മേരീസ് കൊയര്‍ അംഗങ്ങളോടൊപ്പം ജെയ്‌സണ്‍. പി .തുരുത്തേല്‍ നേത്രുത്വം നല്‍കി . ഇടവക വികാരി റവ .ഫാ . ജോസെഫ് തറയ്ക്കല്‍ കൈക്കാരന്മാരായ സെബാസ്‌ററ്യന്‍ വഞ്ചിത്താനത്ത് ,സേവ്യര്‍ തോട്ടം എന്നിവരോടൊപ്പം പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ ധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു .