Saturday, April 19, 2025

HomeAmericaമസ്കും നവാരോയും തമ്മിലുളള തല്ലിൽ ഇടപെടാതെ വൈറ്റ് ഹൗസ്

മസ്കും നവാരോയും തമ്മിലുളള തല്ലിൽ ഇടപെടാതെ വൈറ്റ് ഹൗസ്

spot_img
spot_img

വാഷിംഗ്ടൺ:  അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിലെ ഉപേഉപദേഷ്ടാവ് ഇ ലോൺ മസ്കും ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയും തമ്മിലുളള ഏറ്റുമുട്ടലിൽ ഇടപെടാതെ വൈറ്റ് ഹൗസ്.

ട്രംപിന്റെ തീരുവയുദ്ധത്തിൽ തന്റെ ബിസ്നസ് സാമ്രാജ്യത്തിൽ കൈപൊള്ളിയ മസ്ക് പീറ്റർ നവാരോയെ മണ്ടനും വിഡ്ഡിയുമെന്നു പരിഹസിച്ചിരുന്നു. ഇതിനെതിരേ മസ്കിനെ ‘അസംബ്ലിമാൻ’ എന്നു വിളിച്ചായിരുന്നു നവാരോയുടെ തിരിച്ചടി. പല രാജ്യങ്ങളിൽ  നിന്ന് കാറിന്റെ പാർട്സുകൾ കുറഞ്ഞവിലയ്ക്ക് വാങ്ങി അസംബ്ലി ചെയ്യലാണ് മസ്കിന്റെ പരിപാടിയെന്നും . തിരിച്ചടിച്ചു. 

 ഇലോൺ മസ്‌കും പ്രസിഡന്റിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയും തമ്മിൽ തുടരുന്ന കലഹത്തെ ഇതോടെ വൈറ്റ് ഹൗസ് ചിരിച്ചു തള്ളി. വ്യാപാരവും തീരുവയും സംബന്ധിച്ച് ഭിന്ന അഭിപ്രായങ്ങളുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്‌നത്തിൽനിന്ന് അകലം പാലിക്കുകയാണെന്ന സൂചനയാണ് വൈറ്റ് ഹൗസ് വക്താവ് കാരലിൻ ലെവിറ്റ് നൽകിയത്. ‘ആൺകുട്ടികൾ എപ്പോഴും ആൺകുട്ടികളായിരിക്കും. അവർ വഴക്കടിക്കട്ടെ’- കാരലിൻ പറഞ്ഞു.

യുഎസും യൂറോപ്പും തമ്മിൽ തീരുവയില്ലാത്ത വ്യാപാരബന്ധമാണു വേണ്ടതെന്നു വാദിക്കുന്ന മസ്കിനെ പല രാജ്യങ്ങളിൽനിന്നു പാർട്സ് കൊണ്ടുവന്നു ‘കാർ അസംബിൾ ചെയ്തു കൊടുക്കുന്നയാൾ’ എന്നു വിളിച്ച് നവാരോ നേരത്തെ പരിഹസിച്ചു. നവാരോ ശരിക്കുമൊരു മന്ദബുദ്ധി തന്നെ എന്നായിരുന്നു മസ്കിന്റെ മറുപടി. അമേരിക്കയിൽ നിർമിതമെന്നു പറയാവുന്ന ഏറ്റവും കൂടുതൽ യന്ത്രഭാഗങ്ങൾ ടെസ്ലയ്ക്കാണ് ഉള്ളതെന്നും കമ്പനി മേധാവിയായ മസ്ക‌് പറഞ്ഞു. ട്രംപ് ഇപ്പോൾ നടപ്പിലാക്കിവരുന്ന തീരുവനയത്തിന്റെ ഉപജ്‌ഞാതാവ് നവാരോ ആണെന്നാണു സ്കിന്റെ വിശ്വാസം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments