Sunday, April 20, 2025

HomeHealth & Fitnessഅമേരിക്കയും യൂറോപ്പും ഭക്ഷ്യവിഭവങ്ങളിൽ കടുകെണ്ണയുടെ ഉപയോഗം നിരോധിച്ചതിന് കാരണം അറിയാമോ?

അമേരിക്കയും യൂറോപ്പും ഭക്ഷ്യവിഭവങ്ങളിൽ കടുകെണ്ണയുടെ ഉപയോഗം നിരോധിച്ചതിന് കാരണം അറിയാമോ?

spot_img
spot_img

കടുകെണ്ണയുടെ പോഷക സമ്പന്നമായ ഗുണങ്ങൾ അറിഞ്ഞ് ഇന്ന് ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ പല വിഭവങ്ങളിലും കടുകെണ്ണ ഒരു പ്രധാന ഘടകമായി ഉപയോഗിക്കുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനും വറുക്കുന്നതിനുമെല്ലാം വെളിച്ചെണ്ണയ്ക്ക് പകരം കടുകെണ്ണയെ ആശ്രയിക്കുന്നവരും ഉണ്ട്. എന്നാൽ അമേരിക്ക, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൾ ഭക്ഷ്യ വിഭവങ്ങളിൽ കടുകെണ്ണയുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി. കടുകെണ്ണയിൽ നിരവധി ഔഷധഗുണങ്ങൾ അടങ്ങിയിട്ടും എന്തുകൊണ്ടാണ് ചില രാജ്യങ്ങൾ ഇത് നിരോധിച്ചിരിക്കുന്നത് എന്നായിരിക്കും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്. ഇതിന് പിന്നിലെ കാരണം നമുക്ക് പരിശോധിക്കാം.

കടുകെണ്ണയിൽ ഉയർന്ന അളവിൽ എറൂസിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഒരു തരം ഫാറ്റി ആസിഡാണ്. ഇത് നമ്മുടെ ആരോഗ്യത്തിന് ഒരു പരിധി കഴിഞ്ഞാൽ ഹാനികരമാണെന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിലയിരുത്തുന്നത്. കൂടാതെ ഇത് മെറ്റബോളിസം ശരിയായി നടക്കാതെ മസ്തിഷ്ക കോശങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇതിനുപുറമേ എറൂസിക് ആസിഡ് ഓർമ്മക്കുറവിലേക്കും പല മാനസിക വൈകല്യങ്ങളിലേക്കും നയിക്കാം.

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇത് കാരണമാകും. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അമേരിക്ക, കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങൾ കടുകെണ്ണയുടെ ഉപയോഗം നിരോധിച്ചിരിക്കുന്നത്. അമേരിക്കയിൽ ഭക്ഷ്യ ഉപയോഗത്തിന് പുറമേ മറ്റ് ആവശ്യങ്ങൾക്കായി മാത്രം കടുകെണ്ണ ഉപയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അതായത് ചർമ്മം, മുടി എന്നിവയുടെ സംരക്ഷണത്തിനായി ഇത് ഉപയോഗിക്കുന്നതിന് നിരോധനമില്ല.

നിലവിൽ കടുകെണ്ണയ്ക്ക് പകരം അമേരിക്കയിലും യൂറോപ്പിലും സോയാബീൻ എണ്ണയാണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഇതിൽ കൊളാജനെ പ്രോത്സാഹിപ്പിക്കുന്ന ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് ശരീരത്തിന്റെ ആരോഗ്യത്തിനും ചർമ്മത്തിനും ഏറെ ഗുണകരമാണ്. കൂടാതെ ബുദ്ധി വികാസത്തിനും മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിനും സോയാബീൻ എണ്ണ വളരെയധികം സഹായിക്കും. ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും ആവശ്യമായ വിറ്റാമിൻ ഇ യും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

അതേസമയം കടുകെണ്ണയിലെ എറൂസിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് ആൻഡേഴ്സൺ ഇന്റർനാഷണൽ കോർപ്പറേഷൻ അറിയിച്ചു. 1950-കളിൽ കാനഡയിലെ ഒരു കൂട്ടം ഗവേഷകർ ചേർന്ന് എറൂസിക് ആസിഡ് കുറഞ്ഞ അളവിലുള്ള ഒരു ഇനം ചെടി വികസിപ്പിച്ചെടുത്തു. ഇതിന് കനോല എന്ന് പേരും നൽകി. ഇത് കുറഞ്ഞ അളവിൽ എറൂസിക് ആസിഡ് അടങ്ങിയിട്ടുള്ള ഒരു എണ്ണയാണ്. എന്നാൽ പൂർണമായും ഭക്ഷ്യയോഗ്യമായ കടുകെണ്ണയുടെ ഒരു ബ്രാൻഡിന് എഫ്ടിഎ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) അംഗീകാരം നൽകിയിട്ടുണ്ട്. ഈ ബ്രാൻഡ് ഉൽപ്പാദിപ്പിക്കുന്നത് എറൂസിക് ആസിഡ് കുറഞ്ഞ അളവിലുള്ള ഒരു കൃഷിയിനത്തിൽ നിന്നാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments