കോഴിക്കോട്: പോക്സോ കേസിലെ പ്രതിയെ മൂന്നു വർഷത്തെ വിചാരണയ്‌ക്കൊടുവിൽ വെറുതെ വിട്ടു. പെരിങ്ങളം സ്വദേശി ജിതിനെയാണ് (27) കോഴിക്കോട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) വെറുതെ വിട്ടത്.
2021 ഫെബ്രുവരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ മൂന്നു ദിവസം പ്രതി വീട്ടുകാരറിയാതെ താമസിച്ച് ലൈംഗികമായി ചൂഷണം ചെയ്തെന്നും കോവിഡ് കാലത്ത് തുഷാരഗിരി, കോഴിക്കോട് ബീച്ച്, സരോവരം പാർക്ക് എന്നിവിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്.
പരാതിക്കാരിയായ പെൺകുട്ടിക്ക് യുവാവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു. കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിൽ ജിതിനെ കുടുക്കാനായി പരാതി നൽകിയതായിരുന്നു. ദുരഭിമാനത്തിന്റെ പേരിലും കുടുംബത്തിന്റെ മാനം നഷ്ടപ്പെടാതിരിക്കാനും വേണ്ടിയാണ് ജിതിനെതിരെ കേസ് കൊടുത്തതെന്ന് പ്രതിയുെട അഭിഭാഷകൻ ഷമീം പക്സാൻ പറഞ്ഞു. എന്നാൽ തെളിവകളുണ്ടായിരുന്നില്ല.