വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെടുന്നതുവരെ ‘കാമെർലെംഗോ’ എന്ന പദവിയിലുള്ള കർദിനാളാണ് ചുമതലകൾ നിർവഹിക്കുക. കര്‍ദിനാള്‍ കെവിന്‍ ഫാരലാണ് ഇപ്പോഴത്തെ കാമെര്‍ലെംഗോ. പോപ്പ് ധരിക്കുന്ന മോതിരം നശിപ്പിച്ചതും പാപ്പയുടെ വസതി സീല്‍ ചെയ്തതും സംസ്കാരച്ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതും പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് സംഘടിപ്പിക്കേണ്ടതും കാമെര്‍ലെംഗോയാണ്.
മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത് കോളജ് ഓഫ് കാര്‍ഡിനല്‍സ് ഡീന്‍ ആണ്. വത്തിക്കാന്റെ ബിഷപ്സ് ഓഫിസ് മേധാവിയായി വിരമിച്ച കര്‍ദിനാള്‍ ജിയോവനി ബാറ്റിസ്റ്ററേ ആണ് ഇപ്പോഴത്തെ ഡീന്‍.
റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ തന്നെ അടക്കം ചെയ്യണമെന്നാണ് പോപ് ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചിട്ടുള്ളത്. മരിച്ച് നാലാമത്തെയും ആറാമത്തെയും ദിവസത്തിനുള്ളിൽ അടക്കം നടത്തണമെന്നാണ് ചട്ടം. അതിനു ശേഷം ഒമ്പത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമുണ്ടാകും. ഇതിനകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കർദിനാൾമാർ റോമിലെത്തും. മാർപാപ്പയുടെ വിയോഗത്തിന് 15 മുതൽ 20 വരെ ദിവസത്തിനകം പകരക്കാരനെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് തുടങ്ങണം. കർദിനാൾമാർ സമ്മതിക്കുകയാണെങ്കിൽ കോൺക്ലേവ് നേരത്തെ തുടങ്ങാവുന്നതുമാണ്.