Tuesday, April 22, 2025

HomeAmericaയുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിന്റെ ബാഗ് മോഷണം പോയി

യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിന്റെ ബാഗ് മോഷണം പോയി

spot_img
spot_img

വാഷിങ്ടൺ ഡിസി: അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിന്റെ ബാഗ് മോഷണം പോയി. വാഷിംഗ്ടണിൽ ഒരു ഭക്ഷണശാലയിൽ വെച്ചാണ് സംഭവം. സംഭവത്തിൽ അമേരിക്കൻ അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. അമേരിക്കയുടെ അതിർത്തി സുരക്ഷയും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെയും ചുമതല ക്രിസ്റ്റി നോമിനാണ്.

ഞായറാഴ്ച വൈകിട്ട് വാഷിങ്ടൺ ഡിസിയിലെ ഡൗൺടൗൺ റെസ്റ്റോറൻ്റിൽ വെച്ചാണ് സംഭവം. ക്രിസ്റ്റി നോമിൻ്റെ ഡ്രൈവിംഗ് ലൈസൻസ്, 3000 ഡോളർ പണം, പാസ്പോർട്ട്, വീടിന്റെ താക്കോൽ, ചെക്കുകൾ, ഡിഎച്ച്എസ് ആക്‌സസ് ബാഡ്ജ്, മേക്കപ്പ് ബാഗ് എന്നിവ ബാഗിലുണ്ടായിരുന്നു എന്നാണ് വിവരം. സീക്രട് സർവീസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചാണ് മോഷണം നടന്നതെന്നത് ഏജൻസിക്കും വലിയ നാണക്കേടായി. മാസ്‌ക് ധരിച്ച വെള്ളക്കാരനായ ഒരാൾ ബാഗുമായി റെസ്റ്റോറൻ്റിന് പുറത്ത് പോകുന്നതിൻ്റെ ദൃശ്യങ്ങൾ സീക്രട് സർവീസ് ഹോട്ടലിൽ നിന്ന് ശേഖരിച്ചു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments