വത്തിക്കാൻ സിറ്റി: ലോക കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുമായി ഏറ്റവും ഒടുവിൽ കൂടിക്കാഴ്ച നടത്തിയ ലോക നേതാവ് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വാൻസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. പാപ്പയുടെ വസതിയായ കാസ സാന്താ മാർട്ടയിലായിരുന്നു ഈ കൂടിക്കാഴ്ച. വളരെ കുറച്ചു സമയം മാത്രയായിരുന്നു കൂടിക്കാഴ്‌ച്ച.
കർദിനാൾ പിയട്രോ പരോളിൻ, മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗാലഗർ എന്നിവർ പോപ്പിനൊപ്പം വാൻസുമായി കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി.
സായുധ സംഘട്ടനങ്ങൾ, രാഷ്ട്രീയ സംഘർഷങ്ങൾ, മാനുഷിക പ്രതിസന്ധികൾ എന്നിവ ബാധിക്കപ്പെട്ട രാജ്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകി. കൂടാതെ കുടിയേറ്റക്കാർ, അഭയാർഥികൾ, തടവുകാർ തുടങ്ങിയ വിഷയങ്ങളും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും അഭിസംബോധന ചെയ്തുവെന്നും വത്തിക്കാൻ റിപ്പോർട്ട് ചെയ്തു.യു.എസ് വൈസ് പ്രസിഡന്റ്, വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ദു:ഖവെള്ളിയാഴ്ച്ച ശുശ്രൂഷകളിലും പങ്കെടുത്തിരുന്നു.