വത്തിക്കാന്‍ സിറ്റി: ലോക സമാധാനത്തിന്റെ ദൂതൻ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതീകശരീരത്തിനന്റെ പൊതു ദർശനം വെള്ളിയാഴ്ച്ച അവസാനിക്കും. വെള്ളിയാഴ്ച വൈകുന്നേരം പത്തിനു പൊതുദര്‍ശനം പൂർത്തിയാക്കും. തുടർന്ന് പേടകം അടയ്ക്കും. തങ്ങളുടെ ആത്മീയ ആചാര്യന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഒഴുകി എത്തുന്നത്. സാന്താ മാര്‍ത്ത വസതിയില്‍നിന്നു കര്‍ദിനാള്‍മാരുടെ നേതൃത്വത്തിൽ വിലാപയാത്രയുടെ അകമ്പടിയോടെയാണു സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് പൊതുദര്‍ശനത്തിനായി പാപ്പായെ ഇന്നലെ കൊണ്ടുവന്നത്.
പാപ്പായുടെ ആഗ്രഹംപോലെ ഉയര്‍ന്ന പീഠം ഒഴിവാക്കി ചെറിയ റാംപില്‍ പേടകം വച്ചു. ഇരുവശത്തും 2 വീതം സ്വിസ് ഗാര്‍ഡുമാര്‍ കാവല്‍നിന്നു.ശനിയാഴ്ച ഇന്ത്യന്‍ സമയം 1.30ന് ആരംഭിക്കുന്ന കബറടക്ക ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി പാപ്പായെ മേരി മേജര്‍ ബസിലിക്കയിലെത്തിച്ച് അടക്കം ചെയ്യും. ലോകനേതാക്കള്‍ സാക്ഷ്യം വഹിക്കും. പിന്നീട് ഒൻപത്ദിവസം ദുഃഖാചരണം. അതിനു ശേഷമാണ് പുതിയ മാർപാപ്പാ ക കണ്ടെത്താനുള്ള കോണ്‍ക്ലേവ് നടക്കുക