കൊച്ചി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കാക്കനാട് ചാപ്റ്റര്‍ ഉദ്ഘാടനവും ദ്വിവര്‍ഷ കണ്‍വന്‍ഷന്റെ കിക്കോഫും കൊച്ചി ഹോളിഡേ ഇന്നില്‍ വച്ച് പ്രൗഢഗംഭീരമായി നടന്നു. മലയാള സിനിമയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മല്ലിക സുകുമാരനാണ് കിക്കോഫ് കര്‍മ്മം നിര്‍വ്വഹിച്ചത്.



ഡബ്ലിയു.എം.സിയുടെ ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ.ബാബു സ്റ്റീഫന്‍, ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍, ഗ്ലോബല്‍ വിമന്‍സ് ഫോറം പ്രസിഡന്റ് സലീന മോഹന്‍, ഇന്ത്യന്‍ റീജിയന്‍ ട്രഷറര്‍ രാമചന്ദ്രന്‍ പേരാമ്പ്ര, ഗ്ലോബല്‍ ഫൗണ്ടര്‍ ജനറല്‍ സെക്രട്ടറി അലക്‌സ് കോശി, തിരു-കൊച്ചി പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസഫ് മാത്യു, പ്രസിഡന്റ് ജോണ്‍സന്‍ സി.എബ്രഹാം, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എസ്.സുരേന്ദ്രന്‍ ഐപിഎസ് (റിട്ടയേര്‍ഡ്) തുടങ്ങിയവര്‍ പങ്കെടുത്തു.


ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ബാങ്കോക്കിലെ റോയല്‍ ഓര്‍ക്കിഡ് ഷെറാട്ടണില്‍ വരുന്ന ജൂലൈ 25-ന് നടക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ തങ്കമണി ദിവാകരന്‍ (ചെയര്‍പേഴ്‌സണ്‍), തോമസ് മൊട്ടയ്ക്കല്‍ (ഗ്ലോബല്‍ പ്രസിഡന്റ്), ദിനേശ് നായര്‍(ഗ്ലോബല്‍ സെക്രട്ടറി ജനറല്‍), ഷാജി മാത്യു (ഗ്ലോബല്‍ ട്രഷറര്‍), ഡോ. ബാബു സ്റ്റീഫന്‍ (ഗ്ലോബല്‍ കോണ്‍ഫറന്‍സ് കമ്മിറ്റി ചെയര്‍മാന്‍), കണ്ണാട്ട് സുരേന്ദ്രന്‍ (വൈസ് ചെയര്‍മാന്‍) എന്നിവര്‍ അറിയിച്ചു.