ഒട്ടാവ: കനേഡിയൻ പൊതുതെരഞ്ഞെടുപ്പിൽ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി)ക്കും പാർട്ടിനേതാവും ഖാലിസ്ഥാൻ വാദിയുമായ ജഗ്മീത് സിംഗിനും വൻ പരാജയം. ജഗ്മീത്, ബ്രിട്ടീഷ് കൊളംബിയയിലെ ബർണബി സെൻട്രൽ സീറ്റിൽ ലിബറൽ സ്ഥാനാർത്ഥിയായ വേഡ് ചാങ്ങിനോടാണ് പരാജയം ഏറ്റുവാങ്ങിയത്. . ചാങ് 40 ശതമാനത്തിലധികം വോട്ടുകൾ നേടി. ജനേഗ്മീത് 27 ശതമാനം വോട്ടുകൾ മാത്രമാണ് നേടിയത്. ജഗ്മീതിന്റെ പാർട്ടിക്കും കനത്ത തിരിച്ചടി നേരിട്ടു. . എൻഡിപിയുടെ പ്രകടനത്തിൽ നിരാശയുണ്ടെന്നു ജഗ്മീത് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിലാണ് എൻഡിപി വിജയിച്ചിരുന്നത്. എന്നാൽ ഇക്കുറി രണ്ടക്കം കടക്കാനായില്ല
2017 ലാണ് ജഗ്മീത് സിംഗ് എൻഡിപിയുടെ നേതൃത്വം ഏറ്റെടുത്തത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, 2011 മുതൽ 2017 വരെ ഒന്റാറിയോയിൽ പ്രൊവിൻഷ്യൽ പാർലമെന്റ് (എംപിപി) അംഗമായി സേവനമനുഷ്ഠിച്ചു