Tuesday, April 29, 2025

HomeWorldമാര്‍ക്ക് കാര്‍ണിയെ അഭിനന്ദിച്ച് മോദി, ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്ന ആഹ്വാനം

മാര്‍ക്ക് കാര്‍ണിയെ അഭിനന്ദിച്ച് മോദി, ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്ന ആഹ്വാനം

spot_img
spot_img

ന്യൂഡല്‍ഹി: കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്ക് കാര്‍ണിയെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി. കാനഡയില്‍ വിജയം സ്വന്തമാക്കിയ മാര്‍ക്ക് കാര്‍ണിക്കും ലിബറല്‍ പാര്‍ട്ടിക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് മോദി സാമൂഹ്യമാധ്യമ്തില്‍ കുറിപ്പിട്ടു.

ജനാധിപത്യ മൂല്യങ്ങള്‍, നിയമവാഴ്ചയോടുള്ള ഉറച്ച പ്രതിബദ്ധത, ജനങ്ങള്‍ തമ്മിലുള്ള ഊര്‍ജ്ജസ്വലമായ ബന്ധം എന്നീ കാര്യങ്ങളിലടക്കം ഇന്ത്യയും കാനഡയും തമ്മില്‍ ഏറെ ബന്ധപ്പെട്ടുകിടക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതിനും കാര്‍ണിയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി കുറിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments