Monday, May 5, 2025

HomeNewsKeralaമീഡിയ അക്കാദമിയുടെ പ്രഥമ അന്തർദേശീയ മാധ്യമ പുരസ്‌കാരം അനസുദീൻ അസീസിന്

മീഡിയ അക്കാദമിയുടെ പ്രഥമ അന്തർദേശീയ മാധ്യമ പുരസ്‌കാരം അനസുദീൻ അസീസിന്

spot_img
spot_img

കൊച്ചി: മാതൃഭൂമി മുൻ പത്രാധിപരും കേരള മീഡിയ അക്കാദമി മുൻ ചെയർമാനുമായ പ്രശസ്ത പത്രപ്രവർത്തകൻ വി.പി. രാമചന്ദ്രന്റെ പേരിലുള്ള കേരള മീഡിയ അക്കാദമിയുടെ പ്രഥമ അന്തർദേശീയ മാധ്യമ പുരസ്‌കാരം അനസുദീൻ അസീസിന്. ലണ്ടനിലെ ഫ്ലീറ്റ് സ്ട്രീറ്റിൽ നിന്നിറങ്ങുന്ന ‘ലണ്ടൻ ഡെയ്ലി’ പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമാണ് അനസുദീൻ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമുൾപ്പെട്ടതാണ് അവാർഡ്.

ഫ്രീ പ്രസ്സ് ജേണൽ, ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ പത്രങ്ങളുൾപ്പെടെ ഇന്ത്യയ്ക്കകത്തും വിദേശത്തും വിവിധ പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അനസുദീൻ മാഞ്ചസ്റ്ററിൽ നിന്നിറങ്ങുന്ന ‘ഏഷ്യൻ ലൈറ്റ് ‘ പത്രശൃംഖലയുടെ ഉടമ കൂടിയാണ്.മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു ചെയർമാനും ഡോ. സെബാസ്റ്റ്യൻ പോൾ, വി.ലേഖാ ചന്ദ്രശേഖർ, മാതൃഭൂമി മുൻ ന്യൂസ് എഡിറ്റർ കെ.ജി. ജ്യോതിർഘോഷ്, അക്കാദമി ഫാക്കൽട്ടി അംഗം കെ.ഹേമലത എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് അവാർഡ് ജേതാവിനെ നിശ്ചയിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments