Thursday, December 19, 2024

HomeCinemaഈ യാത്രയില്‍ തനിച്ചാകുന്നു, ഇനി ഞാന്‍ മാത്രം: മോഹന്‍ലാല്‍

ഈ യാത്രയില്‍ തനിച്ചാകുന്നു, ഇനി ഞാന്‍ മാത്രം: മോഹന്‍ലാല്‍

spot_img
spot_img

ഞങ്ങളുടേത് അതീവ മനോഹരമായ യാത്രയായിരുന്നു. ഉത്സവം പോലൊരു യാത്ര. എന്നെ ഏറ്റവും കൂടുതല്‍ സ്വപ്നം കണ്ടയാള്‍ വേണുച്ചേട്ടനാകും. സ്വപ്നം കണ്ടാല്‍ തൊട്ടടുത്ത ദിവസം വിളിക്കും. മിക്കപ്പോഴും സ്വപ്നത്തില്‍ ഞാനൊരു കുട്ടിയായിരിക്കും. അല്ലെങ്കില്‍ ഞങ്ങള്‍ തമ്മിലുള്ള തമാശയായിരിക്കും.അന്തരിച്ച മഹാനടന്‍ നെടുമുടി വേണുവിനെക്കുറിച്ച് മോഹന്‍ലാല്‍ അനുസ്മരിച്ചു. വേണുച്ചേട്ടനൊപ്പം പറഞ്ഞതുപോലുള്ള തമാശകള്‍ ആര്‍ക്കൊപ്പവും പറഞ്ഞിട്ടില്ല. അദ്ദേഹം എന്റെ ഗുരുവായിരുന്നോ ഏട്ടനായിരുന്നോ സുഹൃത്തായിരുന്നോ എന്നറിയില്ല.

ഇതുവരെ എന്നെ സ്വപ്നം കണ്ട വേണുച്ചേട്ടനെ ഞാനിനി സ്വപ്നം കാണുമായിരിക്കും. എന്നെ ചേര്‍ത്തുപിടിച്ചു ചെവിയില്‍ ആരും കേള്‍ക്കാതെ തമാശ പറയുമായിരിക്കും. എന്നാലും ഈ യാത്രയില്‍ തനിച്ചാകുകയാണ്. യാത്രയുടെ കുടക്കീഴില്‍ ഞാന്‍ മാത്രം.

യാത്രയില്‍ തനിച്ചായിപ്പോയ അവസ്ഥയാണ്. ഈ സമയത്തു വേണുച്ചേട്ടനെക്കുറിച്ച് എന്തെങ്കിലും പറയുന്നതുപോലും ശരിയല്ല. അത്രയേറെ തനിച്ചായിപ്പോയ അവസ്ഥയാണ്. എന്റെ യാത്രയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഇതുപോലെ കൂടെയുണ്ടായിരുന്നുള്ളൂ. കുടയില്‍ കൂടെനടന്ന ഒരാളാണ് ഇല്ലാതായത്. എന്നെ ഇതുപോലെ ചേര്‍ത്തുനിര്‍ത്തിയവര്‍ കുറവാണ്; അതുപോലെ ഞാന്‍ അങ്ങോട്ടും.

“തിരനോട്ട’ത്തില്‍ അഭിനയിക്കാന്‍ വിളിക്കാനാണ് ആദ്യം വേണുച്ചേട്ടനെ അന്വേഷിച്ചുപോയത്. കുട്ടികള്‍ സിനിമയെടുത്തു കളിക്കുകയാണെന്നു തോന്നിയപ്പോള്‍ ഓടിച്ചുവിട്ടു. പിന്നീടു ഞാന്‍ “മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ല്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ വേണുച്ചേട്ടനും അവിടെയുണ്ടായിരുന്നു. അന്നു ചേര്‍ത്തുനിര്‍ത്തിയതാണ്. കല്യാണം, പിറന്നാള്‍ തുടങ്ങിയ വീട്ടിലെ എല്ലാ ആഘോഷങ്ങളിലും ഒരുമിച്ചുണ്ടായിരുന്നു. കുറച്ചുദിവസം മുന്‍പുവരെ വിളിച്ചു. കൈവിട്ടു പോകുകയാണെന്നു തോന്നിയ ദിവസങ്ങളിലാണു ഞാന്‍ തിരിച്ചറിഞ്ഞത്, എന്റെ യാത്രയിലിനി വേണുച്ചേട്ടനില്ലെന്ന്.

“തന്മാത്ര’, “വാനപ്രസ്ഥം’, “ഇരുവര്‍’… അങ്ങനെ എന്റെ നല്ല സിനിമകളെല്ലാം കാണുമ്പോള്‍ ആഘോഷിച്ചതു വേണുച്ചേട്ടനാണ്. “ലാലുക്കുട്ടാ’ എന്നല്ലാതെ വിളിച്ചിട്ടില്ല. ആദ്യം കണ്ടപ്പോള്‍ വിളിച്ചതും അങ്ങനെയാണ്. വേണുച്ചേട്ടനെ വീട്ടില്‍ എല്ലാവരും വിളിക്കുന്നതു ശശിയെന്നാണ്.

സ്വകാര്യമായി ഞാനും “ശശിയേട്ടാ’ എന്നു വിളിച്ചു. അവസാനം കലാമണ്ഡലം ഗോപിയാശാനൊപ്പം “ആറാട്ട്’ എന്ന സിനിമയില്‍ വരെ ഒരുമിച്ചഭിയിച്ചു. വേണുച്ചേട്ടന് ആദ്യം കരുതിവച്ചത് മറ്റൊരു റോളായിരുന്നു. എന്നാല്‍ “എനിക്കു ചെറിയ വേഷമായാലും ലാലിനൊപ്പം മതി’ എന്നാണു പറഞ്ഞത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments