Wednesday, February 5, 2025

HomeAmericaമലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

spot_img
spot_img

പി.പി.ചെറിയാന്‍

ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളായി സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. സി. വി സൈമണ്‍, ക്ലര്‍ജി ട്രസ്റ്റി. റവ. മോന്‍സി കെ ഫിലിപ്പ്, അത്മായ ട്രസ്റ്റി & ഖജാന്‍ജി രാജന്‍ ജേക്കബ് എന്നിവരും വൈദിക സെലക്ഷന്‍ കമ്മറ്റിയിലേക്ക് റവ. ഡോ. ഈശോ മാത്യു, റവ, ഡോ. എ. ജോണ്‍ ഫിലിപ്പ്, റവ. ഡോ. ഷാം പി തോമസ്, റവ.എബി. റ്റി മാമ്മന്‍, റവ. തോമസ് കോശി പി, ഡോ. യേശുദാസ് അത്യാല്‍, പ്രൊഫ. സി. മാമച്ചന്‍, സി.വി. വര്‍ഗീസ്, അഡ്വ. പ്രസാദ് ജോര്‍ജ്ജ്, ജോസി കുര്യന്‍, ശ്രീ ജോസ്. കെ. ജോയി, ഷാജി. പി.റ്റി,ശ്രീ. അലക്‌സ് ചെറിയാന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ 7.30 ന് തിരുവല്ലാ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനക്ക് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നേതൃത്വം നല്‍കി. സജീവ സേവനത്തില്‍ നിന്നും വിരമിച്ച പട്ടക്കാരെ ആദരിക്കുകയും 2020 വര്‍ഷത്തെ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments