ഫിനിക്സ്: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന “രാജാ റാണി” സൗന്ദര്യ മൽസരത്തിലേക്കുള്ള രജിസ്ട്രേഷൻ നവംബർ 10 വരെ.
ഭാരത സംസ്കാരത്തിന്റെ സമ്പന്നമായ പാരമ്പര്യം ഉയർത്തിക്കാണിയ്ക്കുന്ന ഒന്നായിരിക്കും “രാജാ റാണി” എന്ന് സംഘാടകർ അറിയിച്ചു.
നാല് കാറ്റഗറികളിലായിട്ടാണ് ഈ മൽസരങ്ങൾ നടക്കുക.
1 . 25 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കായി നടത്തുന്ന ‘രജപുത്രി’
2 . 25 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാൻ കഴിയുന്ന
‘രാധാമാധവ്’.
3 . 16നും 24നും ഇടയ്ക്ക് പ്രായമുള്ള പുരുഷൻമാർക്കായുള്ള ‘മിസ്റ്റർ രാജ’
4 . 16നും 24 ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കായി ‘മിസ് റാണി’
എന്നിങ്ങനെയാണ് മൽസര വിഭാഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത് .
മൽസരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക
മാലിനി നായർ (പ്രോഗ്രാം ഡയറക്ടർ) 732-501-8647, നിഷ അമ്പാടി (പീജിയന്റ് ഡയറക്ടർ) 480-703-2721, രേഖാ നായർ (സ്റ്റയ്ലിങ്ങ് കോച്ച്), അഞ്ജന കൃഷ്ണൻ (പ്രോഗ്രാം കോർഡിനേറ്റർ), ഷൈന ചന്ദ്രൻ (പ്രോഗ്രാം മെൻറർ).
2021 ഡിസംബര്‍ 30ന് അരിസോണയിൽ നടക്കുന്ന കെ. എച്ച്. എൻ. എയുടെ പതിനൊന്നാമത് ഗ്ളോബൽ കൺവെൻഷനോടനുബന്ധിച്ചാണ് സൗന്ദര്യ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് .
കേരളത്തിന്റെ സംസ്കാരവും പൈതൃകവും കൈവിടാതെ സാമൂഹിക നന്മയും സേവനവും ലക്ഷ്യമാക്കിയാണ് കെ. എച്ച്. എൻ. എ പ്രവർത്തിക്കുന്നത്. സാർവ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം മുൻനിർത്തി കെഎച്ച്എൻഎ വിദ്യാർത്ഥികൾക്ക് വേണ്ടി സാമ്പത്തിക സഹായവും സ്കോളർഷിപ്പും നൽകി വരുന്നു.
കോവിഡ് മഹാമാരിയിൽ ഭാരതത്തിന് കൈത്താങ്ങാകാൻ ധനസമാഹരണത്തിനായി ഗോഫണ്ട്, കെ. എച്ച്. എൻ. എ സൂപ്പര്‍ ഡാൻസർ എന്നിവ നടത്തിവരുന്നു.
എല്ലാ രണ്ടുവർഷം കൂടുമ്പോഴും നടത്തിവരുന്ന ആഗോള ഹിന്ദു സംഗമം, കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ 2021 ജൂലൈയില്‍ നിന്നും ഡിസംബർ 30 ലേക്ക് നീട്ടിവെക്കുകയായിരുന്നു .
എല്ലാ കോവിഡ് മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും ഡിസംബർ 30ന് കെ. എച്ച്. എൻ. എയുടെ ഗ്ളോബൽ കൺവെൻഷൺ അരിസോണയിൽ നടക്കുക എന്ന് കെ. എച്ച്. എൻ. എ ഭാരവാഹികൾ അറിയിച്ചു.