Tuesday, October 22, 2024

HomeAmericaഅലാസ്‌കയില്‍ ഇന്ത്യ-യുഎസ് സൈനികരുടെ പരിശീലനം പൂര്‍ത്തിയായി

അലാസ്‌കയില്‍ ഇന്ത്യ-യുഎസ് സൈനികരുടെ പരിശീലനം പൂര്‍ത്തിയായി

spot_img
spot_img

അലാസ്‌ക: അമേരിക്കന്‍ കരസേനയുമൊത്തുള്ള ഇന്ത്യന്‍ സൈനികരുടെ സംയുക്ത പരിശീലനം പൂര്‍ത്തിയായി. 17ാംമത് ഇന്ത്യഅമേരിക്ക സംയുക്ത കരസേനാ പരിശീലനമാണ് കടുത്ത ശൈത്യമേഖലയായ അലാസ്‌കയില്‍ പൂര്‍ത്തിയായത്. യുദ്ധ് അഭ്യാസ്21 എന്ന പേരിലാണ് പരിശീലനം അറിയപ്പെട്ടത്. ഇന്നലെ പത്തു ദിവസത്തെ അഭ്യാസത്തില്‍ പങ്കുചേര്‍ന്ന മുഴുവന്‍ സൈനികര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കിയാണ് അലാസ്‌കയിലെ ചടങ്ങുകള്‍ പൂര്‍ത്തിയായത്.

ഇന്ത്യ-അമേരിക്ക സൈനിക അഭ്യാസം പരസ്പരം വിശ്വാസം വര്‍ദ്ധിപ്പിച്ചു. അത്യാധുനിക യുദ്ധതന്ത്രങ്ങളുടെ പരിശീലനം സൈനികരുടെ കരുത്ത് വര്‍ദ്ധിപ്പി ച്ചെന്നും സൈനിക മേധാവികള്‍ അറിയിച്ചു. അമേരിക്കയുടെ സൈനിക കേന്ദ്രമായ എല്‍മെന്‍ഡോര്‍ഫ് റിച്ചാര്‍ഡ്‌സണിലാണ് നടന്നത്.

കടുത്ത ശൈത്യമേഖലയായ അലാസ്‌കയില്‍ എങ്ങനെയാണ് യുദ്ധംചെയ്യേണ്ട തെന്നും, നേരിടേണ്ടിവരുന്ന കാലാവസ്ഥാ വെല്ലുവിളികളും അതിനുള്ള ശാരീരിക തയ്യാറെടുപ്പുകളും സൈനികര്‍ പരിചയപ്പെട്ടു. ആര്‍ട്ടിക് ശൈത്യമേഖലയില്‍ ഉപയോഗിക്കേണ്ടിവരുന്ന പ്രത്യേക ആയുധങ്ങളും വാഹനങ്ങളും മറ്റ് സാങ്കേതിക ഉപകരണങ്ങളും സൈനികര്‍ പരിശീലിച്ചതായും കരസേന അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments