Monday, December 23, 2024

HomeNewsKeralaമാപ്പ് പറയണം; നടന്‍ ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌

മാപ്പ് പറയണം; നടന്‍ ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌

spot_img
spot_img

തൃശ്ശൂര്‍: കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധമറിയിച്ചതിന് പിന്നാലെ നടന്‍ ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച് നടത്തി യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജോജു ജോര്‍ജിന്റെ മാള വലിയപറമ്പിലെ വീട്ടിലേക്കാണ് മാര്‍ച് നടത്തിയത്. ജോജു ജോര്‍ജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് യൂത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച് നടന്നത്.

ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നത്തിനെതിരെ സമരം നടത്തിയവരെ അപമാനിക്കുന്ന തരത്തിലുള്ള നീക്കമാണ് ജോജുവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കൊച്ചിയിലെ നാടകീയ സംഭവത്തിന് പിന്നാലെ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് താരത്തിന്റെ വീടിന് മുന്നില്‍ പൊലീസ് ബാരികേഡ് നിരത്തി കാവല്‍ ഏര്‍പെടുത്തിയിരുന്നു. മാള പൊലീസിന്റെയും ഇരിങ്ങാലക്കുട പൊലീസിന്റെയും നേതൃത്വത്തില്‍ വീടിനുമുന്നില്‍ ബാരികേഡ് വച്ച് പ്രതിഷേധക്കാരെ തടഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് ഇടപ്പള്ളി-വൈറ്റില ദേശീയ പാതയില്‍ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി തടയല്‍ സമരം നടത്തിയത്. എന്നാല്‍ ദേശീയ പാതയില്‍ രൂക്ഷമായ ഗതാഗത തടസം നേരിട്ടതോടെയാണ് നടന്‍ ജോജു കാറില്‍ നിന്നിറങ്ങി പ്രതിഷേധിച്ചത്. ജോജുവും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.

നടന്‍ മദ്യപിച്ചാണ് പ്രവര്‍ത്തകരോട് തട്ടിക്കയറിയതെന്നും വനിത പ്രവര്‍ത്തകരോട് മോശമായി സംസാരിച്ചതെന്നും ഡി.സി. സി പ്രസിഡന്റ് ശിയാസ് പറഞ്ഞിരുന്നു. എന്നാല്‍, ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞത് കോണ്‍ഗ്രസിന് തിരിച്ചടിയായി. തൃപ്പൂണിത്തറ താലൂക് ആശുപത്രിയിലെത്തിയാണ് താരം വൈദ്യപരിശോധനക്ക് വിധേയനായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments