Thursday, January 2, 2025

HomeNewsIndiaകനത്ത മഴ: മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കനത്ത മഴ: മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

spot_img
spot_img

മുംബൈ: മുംബൈയിലെ മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10ഓടെയാണ് സംഭവമെന്ന് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ ദുരന്തനിവാരണ സെല്‍ അറിയിച്ചു. കനത്തമഴയെ തുടര്‍ന്നാണ് കാലപ്പഴക്കമുളള കെട്ടിടം തകര്‍ന്നുവീണത്.

സ്ത്രീകളും കുട്ടികളും അടക്കം പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഡിസിപി വിശാല്‍ താക്കൂര്‍ പറഞ്ഞു. പരിക്കേറ്റവരെ ബിഡിബിഎ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടം നടക്കുന്ന സമയത്ത് 70 പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ പറയുന്നു.

അതിനാല്‍ത്തന്നെ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. പോലീസും അഗ്‌നിശമനരക്ഷാസേനാ അംഗങ്ങളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

തകര്‍ന്നുവീണ കെട്ടിടത്തിന് സമീപമുളള മൂന്ന് കെട്ടിടത്തില്‍ നിന്ന് ബിഎംസി ആളുകളെ ഒഴിപ്പിക്കുകയാണ്. ഇവയും ജീര്‍ണാവസ്ഥയിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments