Sunday, December 22, 2024

HomeAmericaഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പിന്തുണ

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പിന്തുണ

spot_img
spot_img

ന്യൂയോര്‍ക്ക്: ഫോമയുടെ 2022 -24 കാലയളവില്‍ സംഘടനയെ വിജയകരമായി നയിക്കുവാന്‍ ന്യൂയോര്‍ക്കില്‍ നിന്നും മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പരിപൂര്‍ണ്ണ പിന്തുണ.

ഫോമയുടെ രൂപീകരണ നാളുകള്‍ മുതല്‍ ചെറുതും വലുതുമായ ഒട്ടനവധി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും എല്ലാം തന്നെ വളരെ വിജയകരമായി നടപ്പിലാക്കുവാന്‍ ഡോ. ജേക്കബ് തോമസിന് കഴിഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ കഴിവും പ്രാഗത്ഭ്യവും ഫോമ എന്ന കരുത്തുറ്റ സംഘടനയെ മുന്നോട്ടു നയിക്കുവാന്‍ വളരെയേറെ സഹായിക്കുമെന്ന് മലയാളി സമാജം പ്രസിഡന്റ് ബേബി ജോസും യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുകയും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

റിപ്പോര്‍ട്ട്: സജി എബ്രഹാം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments