Wednesday, February 5, 2025

HomeAmericaടെക്‌സസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി അതീവ ഗുരുതരാവസ്ഥയില്‍; കുടുംബാംഗങ്ങള്‍ ചികിത്സാ സഹായം തേടുന്നു

ടെക്‌സസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി അതീവ ഗുരുതരാവസ്ഥയില്‍; കുടുംബാംഗങ്ങള്‍ ചികിത്സാ സഹായം തേടുന്നു

spot_img
spot_img

പി പി ചെറിയാൻ

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ എ.ആര്‍ജി സ്‌റ്റേഡിയത്തില്‍ ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ട്രാവിഡ് സ്‌കോട്ടിന്റെ സംഗീതപരിപാടിക്കിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ടെക്‌സസ് എ.ആന്റ്.എം. വിദ്യാര്‍ത്ഥിനി ഭാർതി ഷഹാനിയുടെ കുടുംബം ചികിത്സാ സഹായത്തിനായി ഗൊ ഫണ്ട് മി അക്കൗണ്ട് ആരംഭിച്ചു.

സംഭവത്തില്‍ എട്ടുപേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച വൈകീട്ട് ലഭിച്ച വിവരമനുസരിച്ചു മൂന്നുപേരാണ് ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികൡ കഴിയുന്നത്. തൊണ്ണൂറു ശതമാനവും മസ്തിഷ്‌ക്കം പ്രവര്‍ത്തനരഹിതമായ ഭാർതി ഷഹാനി ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

ഭാർതിയും, സഹോദരി നമ്രതയും, മറ്റൊരു ബന്ധുവും ചേര്‍ന്നാണ് സംഗീത പരിപാടിക്കു പോയത്. ആള്‍ക്കൂട്ടം നിയന്ത്രണം വിട്ടതോടെ കാലുകള്‍ക്കടയില്‍ ഞെരിഞ്ഞമർന്ന ഭാർതിയെ അബോധാവസ്ഥയിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്.

വെന്റിലേറ്ററിലായിട്ടും ഇപ്പോഴും രക്തസ്രാവമുള്ള ഭാർതിയുടെ അവസ്ഥ ഞങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. പിതാവ് സണ്ണി ഷഹാനി പറഞ്ഞു.

ഇലകട്രോണിക്ക് എന്‍ജിനീയറിംഗില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഷഹാനി പഠനം പൂര്‍ത്തിയാക്കി ഫാമിലി ബിസിനസ്സില്‍ ചേരാനിരിക്കെയാണ് ഈ ദുരന്തം ഉണ്ടായത്. ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനുള്ള യാതൊരു സാധ്യതയും ഇല്ലായെന്നാണ് ഇവരെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments