വാന്‍കൂവര്‍: കാനഡയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. ബ്രിട്ടീഷ് കൊളംബിയയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്.
രണ്ടുപേരെ കാണാതായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ വീടുകള്‍ വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറി. ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് 300ഓളം പേരെ ഹെലികോപ്ടറുകളില്‍ പുറത്തെത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രളയത്തെ തുടര്‍ന്നു കാനഡയുടെ വിവിധമേഖലകളില്‍ വ്യവസായം സ്തംഭിച്ചു. തുറമുഖ നഗരമായ വാന്‍കൂവര്‍ അടച്ചു.
അവിടേക്കുളള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ഹൈവേകള്‍ അടയ്ക്കുകയും റയില്‍ ഗതാഗതം നിര്‍ത്തി വയ്ക്കുകയും ചെയ്തു. റയില്‍ ഗതാഗതം പുനരാരംഭിക്കുന്നതു സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല.