സോയ പാല്‍, ടെക്‌സ്ചര്‍ ചെയ്ത പച്ചക്കറി പ്രോട്ടീന്‍, സോയാ ചങ്ക്സ് തുടങ്ങിയവയുടെ ഉപയോഗം സ്ത്രീകള്‍ക് വളരെ ഗുണകരം. എന്നാല്‍ സോയാബീനില്‍ ഈസ്ട്രജന്‍ അനുകരിക്കുന്ന സംയുക്തങ്ങള്‍ ഉള്ളതിനാല്‍, പുരുഷന്മാര്‍ ഇടയ്ക്കിടെ ഉയര്‍ന്ന അളവില്‍ സോയാബീന്‍ അല്ലെങ്കില്‍ സോയ പാല്‍ കഴിച്ചാല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാകാം.
പുരുഷന്മാരില്‍, ഇത് വന്ധ്യത, ലൈംഗിക അപര്യാപ്തത, ബീജങ്ങളുടെ എണ്ണം കുറയുക, ചില അര്‍ബുദ സാധ്യതകള്‍ എന്നിവയ്ക്ക് കാരണമാകും.
സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയുടെ അനിവാര്യ ഘടകങ്ങളായ ഐസോഫ്‌ളവനുകളുടെ നല്ലൊരു ഉറവിടമാണ് സോയാബീന്‍. ആര്‍ത്തവവിരാമ സമയത്ത്, ഈസ്ട്രജന്റെ അളവ് ഗണ്യമായി കുറയുന്നു. ഐസോഫ്‌ലവനുകള്‍ക്ക് ഈസ്ട്രജന്‍ റിസപ്റ്റര്‍ സെല്ലുകളുമായി ബന്ധിപ്പിക്കാന്‍ കഴിയും. മൂഡ് സ്വിങ്, ഹോട്ട് ഫ്‌ളാഷ്, വിശപ്പ്, വേദന തുടങ്ങി ആര്‍ത്തവവിരാമത്തിന്റെ പല ലക്ഷണങ്ങളെയും ഇത് ലഘൂകരിക്കും.
സോയാബീനിലെ ആന്റിഓക്സിഡന്റുകള്‍ വിവിധതരം കാന്‍സറുകളെ പ്രതിരോധിക്കാന്‍ സഹായകമാണ്. സെല്ലുലാര്‍ മെറ്റബോളിസത്തിന്റെ അപകടകരമായ ഉപോല്‍പന്നങ്ങളായ ഫ്രീ റാഡിക്കലുകളെ ആന്റിഓക്സിഡന്റുകള്‍ നിര്‍വീര്യമാക്കുന്നു.
ഈ ഫ്രീ റാഡിക്കലുകളാണ് ആരോഗ്യകരമായ കോശങ്ങളെ മാരകമായ കാന്‍സര്‍ കോശങ്ങളായി പരിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്നത്. കൂടാതെ, സോയാബീനിലെ ഉയര്‍ന്ന ഫൈബര്‍ ദഹന പ്രക്രിയ സുഗമമാക്കി വന്‍കുടല്‍ കാന്‍സര്‍ പോലുള്ള സാധ്യതകളും ഇല്ലാതാക്കുന്നു.
ശരീരത്തിലെ മൊത്തം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യകരമായ അപൂരിത കൊഴുപ്പിന്റെ ഉറവിടമാണ് സോയാബീന്‍. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയാന്‍ ഇതു സഹായിക്കുന്നു. കൂടാതെ,
ആരോഗ്യകരമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫാറ്റി ആസിഡുകളില്‍പെട്ട ലിനോലെയിക് ആസിഡും ലിനോലെനിക് ആസിഡും സോയാബീനിലുണ്ട്.
ഇവ ശരീരത്തിലെ പേശികളുടെ സുഗമമായ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുകയും രക്തസമ്മര്‍ദം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളിലെയും ധമനികളിലെയും അധിക കൊളസ്‌ട്രോള്‍ നീക്കം ചെയ്തുകൊണ്ട് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സോയാബീനിലെ ഫൈബര്‍ സഹായിക്കുന്നു.