Wednesday, December 25, 2024

HomeNewsKeralaകഞ്ഞിവെള്ളം വീണ് പൊള്ളിയതാണെന്ന് കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച ഷീബ

കഞ്ഞിവെള്ളം വീണ് പൊള്ളിയതാണെന്ന് കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച ഷീബ

spot_img
spot_img

തൊടുപുഴ: പ്രണയത്തില്‍ നിന്ന് പിന്മാറിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ പ്രതി ഷീബ മടങ്ങിയത് ഭര്‍ത്താവിന്റെ വീട്ടിലേക്ക് ആണെന്നും ശനിയാഴ്ച വൈകീട്ട് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുംവരെ സംഭവത്തെ കുറിച്ച് മറ്റാര്‍ക്കും അറിവുണ്ടായിരുന്നില്ല എന്നും റിപ്പോര്‍ട്ട്.

പൊള്ളലിനെ കുറിച്ച് ഭര്‍ത്താവ് ചോദിച്ചപ്പോള്‍ തിളച്ച കഞ്ഞിവെള്ളം വീണ് പൊള്ളിയതാണെന്നായിരുന്നു മറുപടി. ആസിഡ് മുഖത്ത് തെറിച്ചാണ് ഷീബക്കും പൊള്ളലേറ്റത്. അഞ്ച് ദിവസം ഭര്‍തൃവീട്ടില്‍ കഴിഞ്ഞു.

കഴിഞ്ഞ 16നാണ് ഷീബ കാമുകനായ തിരുവനന്തപുരം സ്വദേശി അരുണിനെ വിളിച്ചുവരുത്തുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. മൂന്ന് വര്‍ഷമായി ഇവര്‍ സൗഹൃദത്തിലായിരുന്നു. അരുണ്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്ന വിവരമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്.

മറ്റൊരു യുവതിയുമായി അരുണ്‍ കുമാറിന്റെ വിവാഹാലോചന നടക്കുന്നത് മനസിലാക്കിയ ഷീബ ഇരുമ്പുപാലത്തേക്ക് വിളിച്ച് വരുത്തുകയും പള്ളിയുടെ സമീപത്ത് വെച്ച് അസിഡ് ആക്രമണം നടത്തുകയുമായിരുന്നു. റബ്ബറിന് ഉറയൊഴിക്കുന്ന ആസിഡ് കുപ്പിയില്‍ നിറച്ചുകൊണ്ടുവന്നാണ് അരുണിന്റെ മുഖത്തൊഴിച്ചത്.

സാരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അങ്കമാലിയിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. എന്നാല്‍ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments