Saturday, March 15, 2025

HomeMain Storyശബരിമല: വരുമാനം ആറ് കോടി കടന്നു; 7500 പേര്‍ക്ക് പ്രതിദിനം ദര്‍ശനം

ശബരിമല: വരുമാനം ആറ് കോടി കടന്നു; 7500 പേര്‍ക്ക് പ്രതിദിനം ദര്‍ശനം

spot_img
spot_img

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ശബരിമലയില്‍ നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ വരുമാനം ആറുകോടിയിലേക്ക് ഉയര്‍ന്നു. ശര്‍ക്കര വിവാദം അരവണയുടെയും അപ്പത്തിന്റെയും വിതരണത്തെ ബാധിച്ചിട്ടില്ല. ലേലം പോകാത്ത സാഹചര്യത്തില്‍ നാളികേരം ദിവസവും സന്നിധാനത്ത് തന്നെ തൂക്കി വില്‍ക്കുകയാണ്.

അതേസമയം, പലതവണ ദേവസ്വം ബോര്‍ഡ് നാളികേരം ലേലം നടത്തിയെങ്കിലും ലേലം ഏറ്റെടുക്കാന്‍ ആരും തയ്യാറാകാത്തതോടെയാണ് ഇത്തരത്തില്‍ വില്‍ക്കാന്‍ തയ്യാറായത്. മുന്‍വര്‍ഷങ്ങളിലെ നഷ്ടവും തീര്‍ത്ഥാടകരെത്തുമോ എന്നുള്ളതിന്റെ ആശങ്കയുമാണ് നാളികേരം ലേലം ചെയ്യുന്ന നടപടിയില്‍ നിന്ന് പോലും പലരും പിന്മാറാന്‍ കാരണം.

കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലമുണ്ടായിരിക്കുന്നത്. സാധാരണ തീര്‍ത്ഥാടന കാലത്തിനൊപ്പം എത്തിയില്ലെങ്കിലും അസാധാരണ കാലഘട്ടത്തിലെ പ്രതിസന്ധിയില്‍ ദേവസ്വം ബോര്‍ഡിന് നേരിയ ആശ്വാസം. ആദ്യ ഏഴ് ദിവസത്തില്‍ ശരാശരി 7500 പേരാണ് പ്രതിദിനം ദര്‍ശനം നടത്തിയത്.

കാണിക്ക ഇനത്തിന് പുറമെ അപ്പം അരവണ വിറ്റുവരവിലും വര്‍ധന. ഒന്നേകാല്‍ ലക്ഷം ടിന്‍ അരവണയും അന്‍പതിനായിരം പാക്കറ്റ് അരവണയും വിറ്റുപോയി. വഴിപാട് ഇനത്തില്‍ 20 ലക്ഷം രൂപയാണ് വരവ്. ഇതിനൊപ്പം പതിനെട്ടാം പടിയ്ക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, നെയിത്തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവയാണ് ദേവസ്വം ബോര്‍ഡ് നേരിട്ട് വില്‍ക്കുന്നത്. കൂടാതെ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാനും പ്രസാദം സ്വീകരിക്കാനുമുള്ള ക്രമീകരണങ്ങളും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

ഡിസംബര്‍ 26 നാണ് ചരിത്രപ്രസിദ്ധമായ മണ്ഡലപൂജ. നവംബര്‍ 15 നാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമലയില്‍ നട തുറന്നത്. മണ്ഡല പൂജകള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 26ന് നട അടക്കും. 26നാണ് സന്നിധാനത്ത് മണ്ഡലപൂജ നടക്കുന്നത്. ശേഷം, മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30 ന് വൈകിട്ട് അഞ്ചിന് നട തുറക്കും.

അതിനിടെ, മണ്ഡലമകരവിളക്ക് ഉത്സവങ്ങളുടെ ഭാഗമായി നവംബര്‍ 16 മുതല്‍ 2022 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അനുമതിയുണ്ട്. അയ്യന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന ജനുവരി 14 ന് വൈകിട്ട് 6.30 ന് നടക്കും. ചരിത്രപ്രസിദ്ധമായ മകരവിളക്ക് പൂജയും ജനുവരി 14 ന് നടക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments