മസ്ക്കറ്റ് ദാര്‍സൈറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്കറ്റിലെ ശിവ ക്ഷേത്രവും ശനിയാഴ്ച മുതല്‍ (ജൂണ്‍ 12 ) തുറക്കും. . മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ഉള്‍പ്പെടെയുള്ള കര്‍ശനമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു മാത്രമേ ആളുകളെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയൂള്ളൂ.
ക്രിസ്തീയ ദേവാലയങ്ങള്‍ ഞായറാഴ്ച്ച (ജൂണ്‍ 13 ഞായര്‍) മുതല്‍ വീണ്ടും തുറക്കുമെന്ന് സെന്റ് പീറ്റര്‍ & പോള്‍ കാത്തലിക് ചര്‍ച്ചും അറിയിച്ചു. എന്നിരുന്നാലും, ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ മാത്രമേ നിശ്ചിത ആളുകള്‍ക്ക് പള്ളി മാനേജുമെന്റ് പ്രവേശനം അനുവദിക്കുകയുള്ളൂ.
കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏപ്രില്‍ 3 ന് രണ്ട് ക്ഷേത്രങ്ങളും പള്ളികളും അടച്ചിരുന്നു.
വാര്‍ത്ത – ബിജു, വെണ്ണിക്കുളം