Wednesday, December 25, 2024

HomeWorldEuropeയൂറോപ്പില്‍ 7 ലക്ഷം പേര്‍ കൂടി മരിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌

യൂറോപ്പില്‍ 7 ലക്ഷം പേര്‍ കൂടി മരിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌

spot_img
spot_img

കോപ്പന്‍ഹേഗന്‍: യൂറോപ്പില്‍ അടുത്ത മാസങ്ങളിലായി ഏഴുലക്ഷത്തോളം പേര്‍കൂടി കോവിഡിനെ തുടര്‍ന്ന് മരിക്കാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് രോഗവ്യാപനം ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടു പോയാല്‍ മരണ സംഖ്യ ഉയരും എന്ന ആശങ്കയാണ് ലോകാരോ?ഗ്യ സംഘടന പങ്കുവെച്ചത്.

ഇങ്ങനെ സംഭവിച്ചാല്‍ ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. കോവിഡ് വ്യാപനം ശക്തമാകുന്നതോടെ പല യൂറോപ്യന്‍ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്ന സമയമാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പും വരുന്നത്.

2022 മാര്‍ച്ചുവരെ 53 യൂറോപ്യന്‍ രാജ്യങ്ങളില്‍ 49 രാജ്യങ്ങളിലും തീവ്രപരിചരണവിഭാഗത്തില്‍ കനത്തതിരക്ക് അനുഭവപ്പെട്ടേക്കാം എന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്. 2100 ആയിരുന്നു സെപ്റ്റംബറില്‍ പ്രതിദിന കോവിഡ് മരണം. കഴിഞ്ഞയാഴ്ചയോടെ 4200ലേക്ക് ഇത് ഉയര്‍ന്നു എന്നും സംഘടന ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments