Thursday, March 13, 2025

HomeMain Storyകൊവാക്‌സിന്‍ ഫലപ്രാപ്തി 50 ശതമാനം മാത്രമെന്ന് പഠന റിപ്പോര്‍ട്ട്

കൊവാക്‌സിന്‍ ഫലപ്രാപ്തി 50 ശതമാനം മാത്രമെന്ന് പഠന റിപ്പോര്‍ട്ട്

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് 50 ശതമാനം ഫലപ്രാപ്തി മാത്രമാണ് ഉള്ളതെന്ന് അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട്.

ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം തടയുന്നതില്‍ കൊവാക്‌സിന്‍ പരാജയം ആയിരുന്നെന്നും പഠനം വെളിപ്പെടുത്തുന്നു. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനവും രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാണ് വാക്‌സീന്റെ ഫലപ്രാപ്തി കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഈ മാസം ആദ്യം പുറത്തുവിട്ട ലാന്‍സെറ്റിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ കൊവാക്‌സിന് 77 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അന്തിമ പഠനം പൂര്‍ത്തിയായതോടെയാണ് ഫലപ്രാപ്തി കുറവാണെന്ന കണ്ടെത്തല്‍. ഭാരത് ബയോടെക് വികസിപ്പിച്ച വാക്‌സിന് നവംബറില്‍ ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments