ജോയിച്ചന്‍ പുതുക്കുളം
സ്വര്‍ഗ്ഗീയവിരുന്ന് സഭയുടെ സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്ററും അനുഗ്രഹീത ദൈവവചന അധ്യാപകനും, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ മലയാളികള്‍ക്ക് സുപരിചിതനുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) ഈയാഴ്ച നവംബര്‍ 26 മുതല്‍ 28 വരെ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ലോകത്തിലെ ഏറ്റവും പ്രധാന നഗരമായ ന്യൂയോര്‍ക്കിലും, ഡിസംബര്‍ 3 മുതല്‍ 5 വരെ (വെള്ളി, ശനി, ഞായര്‍) ഡാളസ് നഗരത്തിലും ശുശ്രൂഷിക്കുന്നു.
നവംബര്‍ മാസത്തിന്റെ ആരംഭം മുതല്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വന്‍ നഗരങ്ങളില്‍ നടന്ന അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷകളില്‍ അനേകര്‍ പങ്കെടുത്തു.
ദുബായ്, ഡബ്ലിന്‍, ബെല്‍ഫാസ്റ്റ്, ലണ്ടന്‍ എന്നിവിടങ്ങളിലെ മീറ്റിംഗുകളില്‍ വിവിധ ഭാഷക്കാരും രാജ്യക്കാരും പങ്കെടുക്കുകയുണ്ടായി.
ലണ്ടനിലെ അനുഗ്രഹിക്കപ്പെട്ട മീറ്റിംഗുകള്‍ക്ക് ശേഷമാണ് തങ്കു ബ്രദര്‍ ന്യൂയോര്‍ക്കില്‍ ഈയാഴ്ച നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓഫ് ജോയ്’ എന്ന ഹെവന്‍ലി ഫീസ്റ്റ് ഫാമിലി കോണ്‍ഫറന്‍സില്‍ ശുശ്രൂഷിക്കുന്നത്.
ഈയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓഫ് ജോയ്’ ഫാമിലി കോണ്‍ഫറന്‍സില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലുള്ള ഹെവന്‍ലി ഫീസ്റ്റ് അംഗങ്ങള്‍ക്ക് ഒത്തുകൂടുവാനും പരസ്പരം പരിചയപ്പെടാനും ഒന്നിച്ച് ആരാധിക്കാനുമുള്ള അവസരമാണ് ‘ഫെസ്റ്റിവല്‍ ഓഫ് ജോയ്’ ഫാമിലി കോണ്‍ഫറന്‍സ്.
വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍, രോഗികള്‍ എന്നിവര്‍ക്കുവേണ്ടി ഈ മീറ്റിംഗില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്. തങ്കു ബ്രദറെ നേരില്‍ കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമുള്ള അവസരം ഈ മീറ്റിംഗില്‍ ഉണ്ടായരിക്കുന്നതാണ്.
ഡിസംബര്‍ 3 മുതല്‍ 5 വരെ ഡാളസില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓഫ് ജോയ്’ മീറ്റിംഗിലും തങ്കു ബ്രദര്‍ ശുശ്രൂഷിക്കുന്നതാണ്.
കേരളത്തിലെ പ്രമുഖ അഡ്വക്കേറ്റായ ബിനോയ് ചന്ദപ്പിള്ള ആണ് ന്യൂയോര്‍ക്കിലെ സഭയുടെ സീനിയര്‍ ശുശ്രൂഷകന്. സ്വര്‍ഗ്ഗീയ വിരുന്ന് സഭയുടെ അമേരിക്കയിലെ പ്രധാന ആസ്ഥാനം ആസ്ഥാനം ന്യൂയോര്‍ക്ക് ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അഡ്വ. ബിനോയ് (ന്യൂയോര്‍ക്ക്) 516 499 0687, ബ്രദര്‍ അബു (ഡാളസ്) 347 448 0714.