Sunday, December 22, 2024

HomeNewsIndiaയു.പിയിലെ ജേവാറില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം ഒരുങ്ങുന്നു

യു.പിയിലെ ജേവാറില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം ഒരുങ്ങുന്നു

spot_img
spot_img

നോയിഡ: 2024ല്‍ ആദ്യ വിമാനം പറന്നുയരുമ്പോള്‍ ജേവാറിനെ കാത്തിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം എന്ന റെക്കോഡാണ്. 5000 ഹെക്ടറില്‍ 8 റണ്‍വേകളുമായിട്ടാണ് ജേവാര്‍ പ്രവര്‍ത്തനം ആരംഭിക്കുക. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അഞ്ചു വിമാനത്താവളങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ ഏക സംസ്ഥാനമായി യു.പി മാറും.

ഉത്തര്‍പ്രദേശിന്റെ സമഗ്രമായ മാറ്റത്തിന് വഴി തെളിക്കുന്ന തരത്തിലേക്കായിരിക്കും ജേവാറിന്റെ വളര്‍ച്ചയും നടത്തിപ്പും. ആദ്യവര്‍ഷത്തില്‍ 1.2 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനം. പതിയെ ആ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും.

ലഖ്‌നൗ, വാരാണസി വിമാനത്താവളങ്ങളായിരുന്നു യു.പിയില്‍ ആദ്യമുണ്ടായിരുന്നത്. അടുത്തിടെ കുശിനഗര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തു. അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 10050 കോടി രൂപ ചെലവിലാണ് നോയിഡയില്‍ പുതിയ വിമാനത്താവളം തലയുയര്‍ത്തുക.

ഏറെ പ്രത്യേകതകളാണ് ജേവാറിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. വിമാനത്താവളത്തിലേക്കെത്താന്‍ മെട്രോ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കെല്ലാം ഏറെ ഗുണകരമായിരിക്കും പുതിയ വിമാനത്താവളം. ജേവാറിന്റെ സാന്നിദ്ധ്യം സംസ്ഥാനത്തെ വിനോദമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

താജ്മഹല്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഡല്‍ഹിയില്‍ ഇറങ്ങാതെ തന്നെ ജേവാര്‍ വഴി അവിടേക്കെത്താം. ജേവാറില്‍ നിന്ന് 140 കിലോമീറ്റര്‍ മാത്രം മതി ആഗ്രയിലെത്താന്‍. നിലവിലുള്ള താജ് എക്‌സ്പ്രസ് വേയും വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നത് സഞ്ചാരികള്‍ക്ക് ഏറെ സൗകര്യപ്രദമാകും. തീര്‍ത്ഥാടന കേന്ദ്രങ്ങളായ വൃന്ദാവന്‍, മഥുര എന്നിവിടങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും.

സംയോജിത മള്‍ട്ടി മോഡല്‍ കാര്‍ഗോ ഹബ്ബായി പൂര്‍ത്തിയാകുന്ന വിമാനത്താവളവും എന്ന പ്രത്യേകതയുമുണ്ട്. അത് സഞ്ചാരികള്‍ക്കും വ്യാവസായിക മേഖയ്ക്ക് ഒരുപോലെ ഗുണം ചെയ്യും. മള്‍ട്ടിമോഡല്‍ ട്രാന്‍സിറ്റ് ഹബ്, ഹൗസിംഗ് മെട്രോ, ഹൈ സ്പീഡ് റെയില്‍ സ്‌റ്റേഷനുകള്‍, ടാക്‌സി, ബസ് സര്‍വീസുകള്‍, സ്വകാര്യ പാര്‍ക്കിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെന്ററും വിമാനത്താവളത്തില്‍ ഒരുക്കുന്നുണ്ട്.

ഡല്‍ഹിവാരാണസി ഹൈ സ്പീഡ് റെയിലുമായും വിമാനത്താവളം ബന്ധിപ്പിക്കും. കൂടാതെ, യമുന അതിവേഗപാത, വെസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ, ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേ ഡല്‍ഹിമുംബയ് എക്‌സ്പ്രസ് വേ തുടങ്ങി സമീപത്തെ എല്ലാ പ്രധാന റോഡുകളും ഹൈവേകളും വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതോടെ സഞ്ചാരികള്‍ക്കും നാടിനും ഒരുപോലെ ഗുണമുണ്ടാകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments