പി പി ചെറിയാന്‍
ഡാലസ്: നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനത്തിന്റെ വളര്‍ച്ചയിലെ തിലകകുറി എന്ന് വിശേഷിപ്പിക്കാവുന്ന അറ്റ്‌ലാന്റാ കര്‍മേല്‍ പ്രോജക്ട് ഭാവിയില്‍ പൂര്‍ണ പദവിയുള്ള തിയോളജിക്കല്‍ വിദ്യാഭ്യാസ സെന്റര്‍ ആക്കി ഉയര്‍ത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു എന്നും ഭദ്രാസനാധിപന്‍ റൈറ്റ് റവ ഡോ: ഐസക് മാര്‍ പീലക്‌സിനോസ് പറഞ്ഞു
.
നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നുള്ള യുവജനങ്ങള്‍ സഭയുടെ പട്ടത്വ ശുശ്രുഷയിലേക്കു പ്രവേശിച്ചു ഭദ്രാസനത്തിന്റെ പൂര്‍ണ ഭരണം അവരെ തന്നെ ഏല്പിക്കണമെന്ന മുന്‍ നോര്‍ത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനാധിപനും ഇപ്പോള്‍ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയുമായ യൂയാകിം മാര്‍ കൂറിലോസ് തിരുമേനിയുടെ ദര്‍ശനം ഇതോടെ ഫല പ്രാപ്തിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം
ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നവംബര്‍ 25 നു (താങ്ക്‌സ് ഗിവിങ് ഡേയില്‍) നടത്തിയ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഭദ്രാസനത്തിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരണം നല്‍കുകയായിരുന്നു എപ്പിസ്‌കോപ്പാ. അമേരിക്കയില്‍ ഒരു പ്രവാസി സമൂഹമായി നാം കഴിയുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ ലഭിച്ച നിരവധി അനുഗ്രഹങ്ങള്‍ ദൈവത്തിന്റെ ഒരു ദാനം ആണെന്ന് നാം വിശ്വസിക്കുന്നുവെങ്കില്‍ ഭദ്രാസനത്തെ സംബന്ധിച്ച് അറ്റ്‌ലാന്റാ കര്‍മേല്‍ പ്രോജക്റ്റ് മറ്റൊരു ദൈവിക ദാനം ആണെന്നും തിരുമേനി അഭിപ്രായപ്പെട്ടു,

അമേരിക്കയില്‍ ജനിച്ചു വളരുന്ന യുവ തലമുറക്ക് മാര്‍ത്തോമാ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം നല്‍കുന്നതിനും അവരെ സഭയുടെ വിശ്വാസ പ്രമാണങ്ങളും മഹത്തായ ദൈവീക ലക്ഷ്യങ്ങള്‍ അഭ്യസിപ്പിക്കുന്നതിനും ഉതകുന്ന വിവിധ കോഴ്‌സുകള്‍ കൊളംബിയ യൂണിവേഴ്‌സിറ്റി മായി സഹകരിച്ച് ആരംഭിക്കുന്നതിനാണ് ഇപ്പോള്‍ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നതെന്നും തിരുമേനി പറഞ്ഞു .
അമേരിക്കന്‍ മലയാളികള്‍ക്കിടയിലും സഭയിലും നിരവധി കുടുംബങ്ങളില്‍ ഇന്നു പ്രകടമായിരിക്കുന്ന ബന്ധങ്ങളുടെ തകര്‍ച്ച എങ്ങനെ അഭിമുഖീകരിക്കണം,എങ്ങനെ പരിഹരിക്കണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഫാമിലി എന്റീച്ച്‌മെന്റ് പ്രോഗ്രാം ആരംഭിക്കുന്നതിനും പദ്ധതിയുണ്ടെന്ന് തിരുമേനി പറഞ്ഞു.
അറ്റ്‌ലാന്റ പ്രോജക്റ്റ് വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുവാന്‍ എല്ലാം മാര്‍ത്തോമ സഭ അംഗങ്ങളെയും ബഹുമാനപ്പെട്ട തിരുമേനി ആഹ്വാനം ചെയ്തു .

ഇതുവരെ അറ്റ്‌ലാന്റാ പ്രോജക്ടിന് 4 .9 മില്യന്‍ ഡോളര്‍ കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞതായും ഇനിയും ഒരു മില്യന്‍ ഡോളര്‍ കൂടി നല്കാനുണ്ടെന്നും തിരുമേനി വെളിപ്പെടുത്തി .. അതിനാവശ്യമായ ധനം സമാഹരിക്കുക എന്നതാണു ഒരു മാസത്തിലധികം ടെക്‌സസിന്റെ വിവിധ പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നതിന്റെ ഒരു സുപ്രധാന ലക്ഷ്യമെന്നും തിരുമേനി പറഞ്ഞു
ഭദ്രാസന നേറ്റീവ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെക്‌സിക്കോ ഒക്കലഹോമ ,,അലബാമ അരിസോണ റീജിയണുകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ അനുഗ്രഹപൂര്‍ണവും ദൈവീക സാന്നിധ്യം നിറഞ്ഞതുമാണെന്നും തിരുമേനി കൂട്ടിച്ചേര്‍ത്തു..ടെക്‌സസിന്റെ വിവിധ ഇടവകളില്‍ നിന്നുള്ള യുവജനങ്ങള്‍ക്കു ഒക്ലഹോമയില്‍ ഒത്തുചേര്‍ന്നു വി ബി എസ് തുടങ്ങി വിവിധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതിന് നല്ലൊരു തുക മുടക്കി പണികഴിപ്പിച്ച കെട്ടിടം പ്രയോജനപ്പെടുത്തണമെന്നും തിരുമേനി ഓര്‍മിപ്പിച്ചു.
അഭിവന്ദ്യ തിരുമേനിയുടെ മറ്റൊരു പ്രോജക്ട് ആയ ലൈറ്റ് ടൂ ലൈഫ് പ്രോഗ്രാമിന് ഭദ്രാസനത്തില്‍ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും എപ്പോള്‍ 3200 കുട്ടികളെയാണ് സന്ധിക്കുന്നതെന്നും( ഒരു കുട്ടിക്ക് ഒരു മാസം 20 ഡോളര്‍) എന്നാല്‍ അത് 5000 ആക്കി ഉയര്‍ത്തണമെന്നും .ഇടവക വികാരി തോമസ് മാത്യു അച്ചന്‍ ആവശ്യപ്പെട്ടു.
തിരുമേനിയുടെ 71 -മത് (ഡിസംബര്‍ 5) ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാ ഗമായി ഇടവക കേക്ക് കട്ടിങ് സെറിമണി സംഘടിപ്പിച്ചിരുന്നു.