ലണ്ടന്‍: ബ്രിട്ടനില്‍ 2 പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ജര്‍മനിയും ചെക്ക് റിപ്പബ്ലിക്കും കേസുകള്‍ സംശയിക്കുന്നു. യുഎഇ, ഒമാന്‍, ബ്രസീല്‍, കാനഡ എന്നിവ തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ വിലക്കി.
യുഎസ്, യൂറോപ്യന്‍ യൂണിയന്‍, യുകെ, സൗദി എന്നിവ നേരത്തേ വിലക്ക് പ്രഖ്യാപിച്ചിരുന്നു. 9 തെക്കേ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നു സ്വന്തം പൗരന്മാര്‍ക്കു മാത്രമാകും പ്രവേശനമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു.
അതിനിടെ ഇന്നലെ ബെംഗളൂരു വിമാനത്താവളത്തിലെത്തിയ 94 ആഫ്രിക്കന്‍ സ്വദേശികളില്‍ 2 പേര്‍ കോവിഡ് പോസിറ്റീവ് ആണെന്നും ഇത് ഒമിക്രോണ്‍ അല്ല, ഡെല്‍റ്റ വകഭേദമാണെന്നു സ്ഥിരീകരിച്ചെന്നും ഇവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.