Friday, March 14, 2025

HomeUS Malayaleeഅംബയുടെ കഥ കൂടിയാട്ടം അരങ്ങിലെത്തുന്നു, ഡിസംബർ 3, 4, 5 തിയ്യതികളിൽ

അംബയുടെ കഥ കൂടിയാട്ടം അരങ്ങിലെത്തുന്നു, ഡിസംബർ 3, 4, 5 തിയ്യതികളിൽ

spot_img
spot_img

പി.പി. ചെറിയാന്‍

തൃശ്ശൂർ::ഈ കോവിഡ് മഹാമാരികാലത്ത് ഏറ്റവും കൂടുതൽ കഷ്ടത അനുഭവിച്ച വിഭാഗക്കാരിൽ ഒന്നാണ് കലാകാരന്മാർ. ജീവിക്കാനുള്ള കഷ്ട്ടപ്പാടിനിടയിലും കലയെ മുറുകെ പിടിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് പുതിയ ചിട്ടപ്പെടുത്തലുകൾ.


മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രമായ അംബയുടെ കഥ കൂടിയാട്ട രൂപത്തിൽ ക്രിയാ നാട്യശാല കൂടിയാട്ട കേന്ദ്രം അരങ്ങിലെത്തിക്കുന്നു. സംസ്കൃത പണ്ഡിതൻ പ്രൊഫ. എണ്ണാഴി രാജൻ രചിച്ച അംബാപ്രശസ്തി എന്ന സംസ്കൃതനാടമാണ് കൂടിയാട്ടമായി പരിണമിക്കുന്നത്.കൂടിയാട്ടലോകത്തെ യുവകലാകാരികളിൽ ശ്രദ്ധേയയായ കലാമണ്ഡലം സംഗീതയാണ് അംബാപ്രശസ്തി കൂടിയാട്ടം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

അവതരണത്തിൻ്റെ ആദ്യഘട്ടമായ അംബയുടെ പുറപ്പാടും നിർവ്വഹണവും ഡിസംബർ 3, 4, 5 തിയ്യതികളിൽ വൈകുന്നേരം 5.30ന് തൃശ്ശൂർ തെക്കേ സ്വാമിയാർ മഠത്തിൽ വച്ച് നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9846275734

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments