കൊച്ചി: മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതില്‍ ടി.പി നന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഐ.ടി ആക്ട് പ്രകാരം കാക്കനാട് സൈബര്‍ പൊലീസാണ് നന്ദകുമാറിനെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ക്രൈം നന്ദകുമാര്‍ മന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
ക്രൈം ഓണ്‍ലൈനില്‍ വന്ന പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങള്‍
ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിനെതിരെ ഹൈക്കോടതി അഭിഭാഷകന്‍ ബി.എച്ച് മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ പ്രതി സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയിരുന്നു. ഐ.ടി ആക്ട് പ്രകാരം
ക്രൈം ഓണ്‍ലൈനിലൂടെ ആരോഗ്യമന്ത്രിക്കെതിരെ മോശമായ പരാമര്‍ശങ്ങളാണ് നന്ദകുമാര്‍ നടത്തിയതെന്ന് പൊലീസ് ചൂണ്ടികാട്ടി. സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോര്‍ജെന്ന ആരോഗ്യമന്ത്രിയെന്ന് തുടങ്ങുന്ന അധിക്ഷേപങ്ങളില്‍ നന്ദകുമാര്‍ സ്ത്രീ വിരുദ്ധപരാമര്‍ശങ്ങളടക്കം നടത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ക്രൈം നന്ദകുമാറിന്റെ ഓഫീസില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിനെ കുറിച്ച് തെറ്റായ വാര്‍ത്ത ചെയ്തു എന്ന പരാതിയിലായിരുന്നു പരിശോധന. തിരുവനന്തപുരം സൈബര്‍ പൊലീസാണ് അന്ന് നന്ദകുമാറിന്റെ ഓഫീസിലെത്തി പരിശോധന നടത്തിയത്.
കൊച്ചി കല്ലൂരിലെ ഓഫിസിലായിരുന്നു പരിശോധന. ജൂണ്‍ അഞ്ചാം തിയതി പരിയാരം മെഡിക്കല്‍ കോളേജിനെ മോശപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയെന്ന പരാതിയിലായിരുന്നു അന്നത്തെ പൊലീസ് നടപടി.
മന്‍സൂര്‍ നല്‍കിയ പരാതിയില്‍ പി.സി ജോര്‍ജിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. ക്രൈം ഓണ്‍ലൈനില്‍ പി.സി ജോര്‍ജ് നടത്തിയ വിവാദപരാമര്‍ശം ഇങ്ങനെ: ”സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോര്‍ജെന്ന ആരോഗ്യമന്ത്രി. സംശയം വേണ്ട. എന്തൊരു കഷ്ടകാലമാണെന്നാലോചിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോര്‍ജിന് അവാര്‍ഡ് കിട്ടും. അവര് ടീവീല് എന്നും വരുന്നതെന്തിനാ..? അവരുടെ സൗന്ദര്യം കാണിക്കാന്‍ വരികയാ. എന്നാ സൗന്ദര്യം, ആരുടെ സൗന്ദര്യം..? എയ്ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവര്‍. ആരെ കാണിക്കാനാ, ആര്‍ക്കു വേണ്ടിയാ ഇതൊക്കെ, കാണിക്കേണ്ടവരെ കാണിക്കുന്നുണ്ടെന്നാ. അത് ജനങ്ങളെ കാണിക്കണ്ടല്ലോ. കോവിഡ് പിടിച്ചു ജനങ്ങള്‍ മരിക്കുമ്പോ ചിരിച്ചുകൊണ്ടിരിക്കുകയല്ലേ. എങ്ങനെ അവര്‍ക്ക് ചിരിക്കാന്‍ പറ്റുന്നു. എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല…”