Wednesday, December 25, 2024

HomeAmericaഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന്

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന്

spot_img
spot_img

ഫിലാഡൽഫിയ: ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷൻ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന് വെള്ളിയാഴ്ച മാപ്പ് ( MAP) ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ഹാളില്‍ നടക്കും. വൈകുന്നേരം 6.30നാണ് പ്രോഗ്രാം. അഡ്രസ്: 7733 Castor Avenue, Philadelphia, PA 19152, USA.

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡണ്ട് ഷാജി സാമുവേലിന്റെ അധ്യക്ഷത്തിൽ നടക്കുന്ന കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷൻ കിക്ക് ഓഫ് ചടങ്ങ് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി,വൈസ് പ്രസിഡന്റ് തോമസ് തോമസ്അഡിഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാൻ ഫിലിപ്പോസ് ഫിലിപ്പ്, നാഷണൽ കമ്മിറ്റി അംഗം അപ്പുക്കുട്ടൻപിള്ള, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോള്‍ കറുകപ്പിള്ളില്‍, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീലാ മാരേട്ട് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. നാഷണൽ കമ്മിറ്റി അംഗം അപ്പുക്കുട്ടൻപിള്ള ,

മാപ്പ് പ്രസിഡണ്ട് ഷാലു പുന്നൂസ്, ഫൊക്കാന ആർ. വി. പി. ഷാജി സാമുവേല്‍, മാപ്പ് നിയുക്ത പ്രസിഡണ്ട് തോമസ് ചാണ്ടി , ഫിൽമ പ്രസിഡണ്ട് ഡോ. റജി ജേക്കബ് കാരക്കല്‍, മാപ്പ് പി.ആർ.ഒ രാജു ശങ്കരത്തില്‍, ഫൊക്കാന നേതാക്കന്മാരായ സന്തോഷ് അബ്രഹാം, മില്ലി ഫിലിപ്പ്, വിന്‍സന്റ് ഇമ്മാനുവല്‍, ,ജോര്‍ജ് നടവയില്‍, ലിബിന്‍ തോമസ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൺവെൻഷൻ രെജിസ്‌ട്രേഷൻ കിക്ക് ഓഫിനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments