Wednesday, December 25, 2024

HomeMain Storyവിശ്വാസത്തെ പ്രചരിപ്പിക്കുക; മാർ ജോയി ആലപ്പാട്ട്

വിശ്വാസത്തെ പ്രചരിപ്പിക്കുക; മാർ ജോയി ആലപ്പാട്ട്

spot_img
spot_img

ടാജ് മാത്യു

വിശ്വാസമാണ് ക്രിസ്‌തുവിന്റെ അനുയായികളായ നമ്മുടെ ഉൽപ്പന്നം. ആ ഉൽപ്പന്നം മറ്റുള്ളവരിലേക്ക് വിറ്റഴിക്കാൻ ക ഴിയുമ്പോളാണ് നമ്മൾ വളർച്ച കൈവരിക്കുന്നതും എല്ലാവ രെയും ചേർത്തുപിടിക്കുന്നതും.വിശ്വാസത്തി ലേ ക്ക് മറ്റുള്ള വരെ ആകർഷിക്കാൻ സഹായിക്കുന്ന ഒത്തുചേരൽ കേന്ദ്രങ്ങ ളാണ് ഇ ത്തരത്തിലുള്ള മൾട്ടിപർപസ് ഹാളുകൾ.

വിശ്വാസം മുറുകെപ്പിടിച്ചുള്ള പുരോഗതി കൈവരിക്കുവാൻ ഈ സമുച്ചയത്തിന് കഴിയട്ടെ എന്നാശം സി ക്കുന്നു; ന്യൂയോർക്ക് ബെത്‌പേജിലുള്ള സെൻറ് മേരീസ് സീറോ മലബാർ ഇട വക മൂന്നരമില്യൻ ചിലവിലിട്ടു പടുത്തുയർത്തിയ മൾട്ടിപർപസ് ഹാൾ സ മർപ്പിച്ചുകൊണ്ട് ചിക്കാഗോ രൂപതാ സഹായ മെ ത്രാൻ മാർ ജോയി ആല പ്പാ ട്ട്‌ പറഞ്ഞു. നവംബർ 28 നായി രുന്നു സമർപ്പണ ശുശ്രൂഷയും തുടർന്നുള്ള കർമ്മങ്ങളും.


മാർ ആലപ്പാട്ടിനൊപ്പം മലങ്കര രൂപതാധ്യക്ഷൻ മാർ ഫിലി പ്പോസ് സ്റ്റഫനോ സ്, റോക്കവിൽ സെന്റർ ഓക്സിലിയറി ബിഷപ്പുമാരായ മാർ റിച്ചാർഡ് ഹെന്നിങ്, മാർ ആൻജെ സി ഗ ൽസിയേവിസ്കി, മുൻ വികാരി ഫാ. ലിഗോരി ജോൺ സ ൺ ഫിലിപ്‌സ്, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമ സ് എ ന്നിവരും പങ്കെടുത്തു.


ഒൻപതു മണിക്ക് മാർ ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വ ത്തിൽ നടന്ന കുർ ബാനയോടെയാണ് കർമ്മങ്ങൾ തുടങ്ങി യത്. കുർബാനക്കു ശേഷം മരിയൻ മദേഴ്‌സ് അംഗങ്ങളും വേദപാഠ വിദ്യാർത്ഥികളും ചേർന്ന് ഇടവകയുടെ മ ധ്യസ്ഥ യായ പരിശുദ്ധ ദൈവമാതാവിന്റെ സാന്നിധ്യത്തിനായി പ്രാർത്ഥന ചൊല്ലി. മാതാവിൻറെ രൂപം വഹിച്ചുകൊണ്ടു ള്ള പ്രദക്ഷിണത്തിന് പിന്നിലായി അണിനിരന്ന വിശിഷ്ടാതി ഥികളെ താല പ്പൊലിയുടെയും സെൻറ് മേരീസ് ബാൻഡിന്റെ ചെണ്ടമേ ളത്തിന്റെയും അകമ്പടിയോടെയാണ് ഹാളിലേക്ക് ആനയിച്ചത്.


വെഞ്ചെരിപ്പിനു ശേഷം നാടമുറിക്കലോടെ മൾട്ടി പർപസ് ഹാൾ സമർപ്പണ ശുശ്രൂഷക്ക് തുടക്കമിട്ടു. വിശിഷ്ടാതി ഥികളെല്ലാവരും നാട മുറിക്കൽ ചടങ്ങിൽ ഭാഗഭാക്കായി. എംസിയായ ജിൻറ്റു ജ യിംസ് ആമുഖ പ്രസംഗം നടത്തി. സെൻറ് മേരീസ് വ നി തകളുടെ പ്രാ ർത്ഥനാ നൃത്തത്തോടെ പൊതുസമ്മേളനം തു ടങ്ങി. ജാസ്‌മിൻ തന്നിക്കാട്ടും ഷാൻ ഷാജിയുമായിരുന്നു പൊതുസമ്മേളന ത്തിലെ എംസിമാർ.


ഇടവക വികാരി ഫാ. ജോൺ മേലേപ്പുറം ഏവർക്കും സ്വാഗതമാശംസി ച്ചതിനൊപ്പം മൾട്ടിപർപ്പസ് ഹാൾ നിർ മ്മാണത്തിന്റെ നാൾവഴികളും വിവ രിച്ചു. അത്ഭുതങ്ങളുടെ ആകെത്തുകയായിരുന്നു നിർമാണ പ്രവർത്തനങ്ങളെ ന്ന് അ ദ്ദേഹം ചൂണ്ടിക്കാട്ടി.

എങ്ങനെ ഇതു സംഭവിച്ചുവെന്നോ എ ങ്ങനെ പൂ ർത്തീകരണത്തിലെത്തിയെന്നോ വിശദീകരിക്കാനാ വില്ല. ഒരുപാട് പ്രതിസന്ധി കളിൽ കൂടിയാണ് ഇടവക സ മൂഹം കഴിഞ്ഞകുറെ നാളുകളിൽ കടന്നു പോ യത്. പ്രത്യേ കിച്ച് കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ. അതിനെ യൊ ക്കെ മറികടക്കാൻ രണ്ടുപേരുടെ കൈത്താങ്ങാണ് നമു ക്കുണ്ടായിരുന്നത്. പ രമ കാരുണികനായ ദൈവത്തിൻറെ അ നുഗ്രഹവും മാതാവിന്റെ മാധ്യ സ്ഥവും. അതിലൂടെ നമ്മൾ സോഷ്യൽഹാളും, ബാസ്‌കറ്റ്ബോൾ, വോളിബാൾ, ഷട്ടിൽ കോ ർട്ടുകളും ഉൾപ്പെടുന്ന ഈ മൾട്ടിപർപസ് ഹാൾ സമുച്ചയം യാ ഥാർഥ്യമാക്കി; ഫാ. മേലേപ്പുറം അനുസ്മരിച്ചു.

ട്രസ്റ്റിമാ രായ ജയിംസ് തോ മസ്, മാത്യു തോമസ്, മാത്യു കൊച്ചുപുര ക്കൽ, ടോണി നടുപ്പറമ്പിൽ എന്നിവരെ പ്രത്യേകം അഭിനന്ദി ക്കുകയുണ്ടായി. വോള ന്റിയർ ടീം ക്യാപ്റ്റന്മാരാ യ ജയിംസ് കാട്ടു പുതുശേരി, മേഴ്‌സി ജോസഫ് എന്നിവർ നേതൃത്വം നൽകിബിൽഡിംഗ് കമ്മിറ്റി ചെയർ ജോയി മൈലാടൂർ, ആർ ക്കി ടെക്ട് ഡേവിഡ് ബിലോ, അറ്റോർണി തോമസ് ടോസ്‌കാനോ, ഇലക്ട്രീഷ്യൻ ഐസക് ടോബിൻ, കൺസ്ട്രക്ഷൻ കോഓർഡി നേറ്റർ ബിജു പുതുശേരി, ഫ്രാൻസിസ് മാത്യു, വിൻസന്റ് വാ തപ്പള്ളിൽ, ട്രൂസ്റ്റിമാർ എന്നിവരെ പ്രത്യേകം അനുമോദിച്ചു. ജയിംസ് തോമസ് നന്ദിപ്രകാശിപ്പിച്ചു. ജിൻറ്റു ജ യിംസി ന്റെ കൊ റിയോഗ്രഫിയിൽ അറുപതുപേർ പങ്കെ ടുത്ത ഫ്യൂഷൻ ഡാൻസായ ഗ്രാൻഡ് ഫിനാലെ ഏവരെയും ത്രസിപ്പിക്കുന്ന തായിരുന്നു.


ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം എന്ന തീം സോങ് വി കാരി ഫാ. ജോൺ മേലേപ്പുറത്തിൻറെ നേതൃത്വ ത്തിൽ ആലപിച്ചു.

തലേന്ന് ഇടവകയുടെ ഫാമിലി നൈറ്റും അരങ്ങേറുകയു ണ്ടായി. മുൻകാല ങ്ങളിൽ പുറത്തു ആഘോഷിച്ചിരുന്ന ഫാമിലിനൈറ്റാണ് മൾട്ടിപർപസ് ഹാൾ പൂ ർത്തീകരണ ത്തോടെ ദേവാലയാതിർത്തിയിൽ നടന്നത്. 3.30 ന് മാർ ജോയി ആലപ്പാട്ടിൻറെ കാർമ്മികത്വത്തിലുള്ള കുർബാന യോടെ ഫാമിലി നൈറ്റിന് തുട ക്കമായി.

5.30 ന് ആഘോഷ പരിപാടികൾ ആരംഭിച്ചു. ജയിംസ് കാട്ടുപുതു ശേരി, ജയ വാതപ്പള്ളിൽ എന്നിവരായിരുന്നു കോഓർഡിനേറ്റർമാർ.
വികാരി ഫാ. ജോൺ മേലേപ്പുറം ഏവരെയും ഫാമിലി നൈറ്റിലേക്ക് സ്വാ ഗതം ചെയ്തു. മാർ ആലപ്പാട്ട്‌ ഉദ്‌ഘാടനം നിർവഹിച്ചു. ഇടവകയുടെ എട്ടു വാർഡുകളിൽ നിന്നുമുള്ള അംഗങ്ങൾ വിസ്‌മയം വിതറിയ കലാപരിപാടിക ളാണ് കാ ഴ്ചവച്ചത്. പാട്ടും ഡാൻസും ഡ്രാമയുമായി ആഘോഷരാവ് സമ്മാ നിച്ച എല്ലാവർക്കും ട്രസ്റ്റി മാത്യു തോമസ് നന്ദി രേ ഖപ്പെടുത്തി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments