ഇസ്‌ലാമാബാദ്: പാകിസ്താനില്‍ മതനിന്ദയാരോപിച്ച് ജനക്കൂട്ടം ശ്രീലങ്കന്‍ സ്വദേശിയെ തല്ലിക്കൊന്നു. പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട് ജില്ലയില്‍ ഫാക്ടറി മാനേജരായി ജോലി ചെയ്തിരുന്ന പ്രിയാനന്ദ കുമാരയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
തല്ലിക്കൊന്ന ശേഷം ആള്‍ക്കൂട്ടം മൃതദേഹം കത്തിക്കുകയും ചെയ്തു. ഖുര്‍ആന്‍ വരികള്‍ ആലേഖനം ചെയ്ത തെഹ്‌രീകെ ലബ്ബെയ്ക് പാകിസ്താന്റെ (ടി.എല്‍.പി) പോസ്റ്റര്‍ നശിപ്പിച്ചുവെന്നാരോപിച്ചാണ് മര്‍ദനം.
കുമാരയുടെ ഓഫിസിലെ മതിലിലാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. പോസ്റ്റര്‍ കീറിക്കളഞ്ഞത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ വിവരം കൈമാറുകയും പിന്നീടത് ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരം പുറത്തറിഞ്ഞതോടെ നൂറുകണക്കിനാളുകളാണ് ഫാക്ടറിക്കു മുന്നിലെത്തിയത്.
ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു. രഹസ്യധാരണയുടെ പുറത്ത് അടുത്തിടെയാണ് ടി.എല്‍.പിക്കെതിരായ നിരോധനം ഇംറാന്‍ സര്‍ക്കാര്‍ നീക്കിയത്.