Wednesday, December 25, 2024

HomeMain Storyഇന്ത്യയില്‍ ഒമൈക്രോണ്‍ കേസ് മൂന്നായി; ഇന്ന് സ്ഥിരീകരിച്ചത് ഗുജറാത്തില്‍

ഇന്ത്യയില്‍ ഒമൈക്രോണ്‍ കേസ് മൂന്നായി; ഇന്ന് സ്ഥിരീകരിച്ചത് ഗുജറാത്തില്‍

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് ഗുജറാത്തില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗുദറാത്തിലെ ജാം നഗറിലെത്തിയ ആള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹം ജാം നഗറിലെത്തിയത് വിമാനത്താവളത്തിലെ കോവിഡ് പരിശോധനക്കിടെ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സാമ്പിള്‍ ജെനോം പരിശോധനക്ക് വിധേയമാക്കുകയും. അവിടുന്ന് റിപ്പോര്‍ട്ട് പ്രകാരം ഇദ്ദേഹത്തിന് ഒമൈക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു.

ഇന്ത്യയില്‍ മൂന്നാമത്തെയാള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിക്കുന്നത്. നേരത്തെ കര്‍ണാടകത്തില്‍ രണ്ട് പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ 66 കാരനും, ഒരു ആരോഗ്യ പ്രവര്‍ത്തകനുമാണഅ കര്‍ണാകയില്‍ കോവിഡ് പോസിറ്റീവായത്. 66 കാരന് പിന്നീട് ഏഴ് ദിവസത്തിന് ശേഷം സ്വകാര്യ ടെസ്റ്റിംഗ് ലാബില്‍ കോവിഡ് പരിശോധനക്ക് ശേഷം രാജ്യം വിടുകയായിരുന്നു.

ആരോഗ്യ പ്രവര്‍ത്തകന്‍ എവിടെയും യാത്ര ചെയ്തിരുന്നില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഈ രണ്ട് കേസുകളും കര്‍ണാടകയില്‍ കണ്ടെത്തിയവയാണെന്നും അവ സ്വതന്ത്രമാണെന്നും മറ്റ് കേസുകളുമായി ബന്ധമില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും പരിശോധനക്ക് വിധേയമാക്കിയെന്നും എല്ലാവരുടെയും റിസല്‍ട്ട് നെഗറ്റീവ് ആണെന്നും കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. രണ്ട് രോഗികള്‍ക്കും രോഗ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും രണ്ട് പേരും കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments