Saturday, March 15, 2025

HomeAmericaഫോമയുടെ പൊതുയോഗം ജനുവരി 16 നു റ്റാമ്പായില്‍

ഫോമയുടെ പൊതുയോഗം ജനുവരി 16 നു റ്റാമ്പായില്‍

spot_img
spot_img

സലിം അയിഷ (ഫോമാ പി.ആര്‍.ഓ)

ഫോമയുടെ പൊതുയോഗം 2022 ജനുവരി 16 ഞായറാഴ്ച ഫ്‌ലോറിഡയിലെ റ്റാമ്പായില്‍ നടക്കും. ഫോമാ നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ ഓരോ അംഗസംഘടനകളില്‍ നിന്നും ഏഴു വീതം പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. ഫോമയുടെ ഭാവി പരിപാടികളും, ഭരണഘടനാ ഭേദഗതിയുമുള്‍പ്പടെയുള്ള വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം യാത്ര സൗകര്യങ്ങളിലെ പരിമിതിയും, കൂടുതല്‍ പേര്‍ക്ക് ഒത്തുകൂടാനുള്ള നിയന്ത്രണങ്ങളും ഉണ്ടായിരുന്ന സാഹചര്യത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പൊതുയോഗം നടത്താന്‍ കഴിഞ്ഞിരുന്നില്ല. കോവിഡിനാന്തരം നടക്കുന്ന ഫോമയുടെ ആദ്യ ഔദ്യോഗിക പൊതുയോഗമാണ് റ്റാമ്പായില്‍ നടക്കുന്നത്. പ്രതിനിധികളുടെ അന്തിമ പട്ടിക ഡിസംബര്‍ 23 നു മുന്‍പ് സമര്‍പ്പിച്ചിരിക്കണം.

ജനറല്‍ ബോഡിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ , ഫോമയുടെ ഔദ്യോഗിക വെബ് സൈറ്റ് ആയ ളീാമമ.ീൃഴ ല്‍ നവംബര്‍ 11 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ് .


എല്ലാ അംഗസംഘടനകളുടെയും ഭാരവാരികളുടെ പേരും, ഇ-മെയില്‍ ഐഡിയും , ഫോണ്‍ നമ്പറും ഡെലിഗേറ്റ് ലിസ്റ്റിനോടൊപ്പം ശിളീ@ ളീാമമ.ീൃഴ ലേക്ക് ഫോമാ ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന് അയച്ചു നല്‍കേണ്ടതാണ്.

റ്റാമ്പാ എയര്‍ പോര്‍ട്ടിലേക്കാണ് (ടിപിഎ) ടിക്കറ്റുകള്‍ എടുക്കേണ്ടത്. ഹോട്ടലിലേക്കുള്ള ഫ്രീ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ലഭ്യമാണ്. ഹോട്ടല്‍ ബുക്കിങ്ങിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments