Wednesday, December 25, 2024

HomeMain Storyയുഎസ് ഉച്ചകോടിയില്‍ ചൈനയെ ഒഴിവാക്കി, പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ പിന്മാറി

യുഎസ് ഉച്ചകോടിയില്‍ ചൈനയെ ഒഴിവാക്കി, പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ പിന്മാറി

spot_img
spot_img

ഇസ്‌ലാമാബാദ്: അമേരിക്കയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നടക്കുന്ന മൂന്നു ദിവസത്തെ ജനാധിപത്യ ഉച്ചകോടിയില്‍നിന്ന് പാകിസ്താന്‍ പിന്‍വാങ്ങി. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് 110 ലോകരാഷ്ട്രങ്ങളെയാണ് യു.എസ് ഔദ്യോഗികമായി ക്ഷണിച്ചത്. എന്നാല്‍, ചൈനക്ക് ക്ഷണമില്ല. ചൈന സ്വന്തമായി കരുതുന്ന തായ്‌വാനും ഉച്ചകോടിക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പാക്കിസ്താന്‍ പിന്മാറിയത്.

ഓണ്‍ലൈന്‍ വഴി നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ലെന്നാണ് പാകിസ്താന്റെ നിലപാട്. അതേസമയം, ഉച്ചകോടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, പാകിസ്താന്‍ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയെ ഫോണില്‍ വിളിച്ചു സംസാരിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്.

ഏഷ്യ-പസഫിക് മേഖലയില്‍നിന്ന് ഇന്ത്യ, പാകിസ്താന്‍, മാലദ്വീപ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ആസ്‌ട്രേലിയ, ഫിലിപ്പീന്‍സ് രാഷ്ട്രങ്ങളെയാണ് യു.എസ് ക്ഷണിച്ചത്. പരിപാടിയില്‍ പങ്കെടുക്കുന്നില്ലെങ്കിലും ക്ഷണിച്ചതിന് യു.എസിനു നന്ദി അറിയിച്ച് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.

യു.എസുമായുള്ള പങ്കാളിത്തത്തെ ഏറെ വിലപ്പെട്ടതായാണു കാണുന്നതെന്നും പാകിസ്താന്‍ വ്യക്തമാക്കി. തായ്‌വാനെ ഉച്ചകോടിക്കു ക്ഷണിച്ചതിനെതിരെ വിമര്‍ശനമുയര്‍ത്തി ചൈന രംഗത്തെത്തിയിട്ടുണ്ട്. യു.എസിന്റെ ലക്ഷ്യം ജനാധിപത്യമല്ലെന്നും ആധിപത്യം സ്ഥാപിക്കലാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആരോപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments