Saturday, March 15, 2025

HomeAmericaഹൃദയം കുളിരണിഞ്ഞ ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്തുമസ് സായംസന്ധ്യ

ഹൃദയം കുളിരണിഞ്ഞ ചിക്കാഗോ എക്യൂമെനിക്കല്‍ ക്രിസ്തുമസ് സായംസന്ധ്യ

spot_img
spot_img

ജോര്‍ജ് പണിക്കര്‍

ചിക്കാഗോ: മാനവരാശിയുടെ രക്ഷയ്ക്കായി രക്ഷകന്‍ പിറന്നദിനത്തെ അനുസ്മരിപ്പിച്ചുകൊണ്ട് കഴിഞഅഞ 38 വര്‍ഷമായി ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ നടത്തിവരുന്ന ക്രിസ്തുമസ് ആഘോഷം സീറോ മലബാര്‍ ദേവാലയത്തിന്റെ കമനീയമായ ആഡിറ്റോറിയത്തില്‍ വച്ചു സമുനതമായി ആഘോഷിച്ചു. 16 ദേവാലയങ്ങളില്‍ നിന്നുള്ള ആബാലവൃദ്ധം ജനങ്ങളും അവരുടെ വൈവിദ്ധ്യമായ കലാരൂപങ്ങളും കാണുവാന്‍ വമ്പിച്ച ഒരു ജനാവലിയും സന്നിഹിതരായിരുന്നു.


പ്രസിഡന്റ് ബഹു.ഫാ.ഹാം ജോസഫ് അച്ഛന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ലഘു പൊതുസമ്മേളനത്തില്‍ സീറോ മലബാര്‍ സഭയുടെ ഓക്‌സിലിയറി ബിഷപ്പ് അഭിവന്ദ്യ ജോയി ആലപ്പാട്ട് മുഖ്യസന്ദേശം നല്‍കി. വിവിധ വിശ്വാസ സംഹിതകളും പാരമ്പര്യങ്ങളും ഉള്ള സഭകളെ കോര്‍ത്തിണക്കുന്ന ഏക വ്യക്തിത്വം ക്രിസ്തുവാണെന്നു അതിന് ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ നല്‍കിവരുന്ന നേതൃതവം ശ്ലാഘനീയമാണെന്നും അഭി.പിതാവ് പ്രസ്താവിക്കുകയും എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ നേരുകയും ചെയ്തു.

തുടര്‍ന്ന് പ്രസിഡന്റ് ബഹു.ഹാം ജോസഫ് അച്ഛന്‍ കൗണ്‍സിലിന്റെ വിവിധ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ക്രിസ്തുമസ് പരിപാടികള്‍ വിജയകരമാക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാവരോടുമുള്ള കടപ്പാടും അറിയിച്ചു.

ബഹു:ഡോ.ബാനു ശാമുവേല്‍ അച്ഛനും, ബഹു.വൈദീകരായ തോമസ് കടുകപ്പള്ളില്‍ തോമസ് മുളവനാല്‍, റവ. അജിത് കെ.തോമസ്, റവ.ജെറി മാത്യു, ഫാ.ലിജു പോള്‍, റവ.ഡോ.മാത്യൂ പി. ഇഡിക്കുള, റവ.ഷെറീന്‍ വര്‍ഗ്ഗീസ് ഉമ്മന്‍, ഫാ.തോമസ് റ്റി.ഡേവിഡ്, ഫാ.എബി ചാക്കോ, ഫാ.തോമസ് മേപ്പുറത്ത്, തുടങ്ങി അനേകം വൈദീകര്‍ ചടങ്ങഇന് നേതൃത്വം നല്‍കി.

ജനറല്‍ കണ്‍വീനറായി ജയിംസ് പുത്തന്‍പുരയില്‍, പ്രോഗ്രാം കണ്‍വീനറായി ഗ്ലാളാഡ്‌സണ്‍ വര്‍ഗ്ഗീസും പ്രവര്‍ത്തിച്ചു. 50 പേരടങ്ങുന്ന വിപുലമായ ഒരു കമ്മറ്റിയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.


ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ നടക്കുന്ന ഹോം ഫോര്‍ ഹോലെന്‍സ് പദ്ധതിയുടെ പതിനഞ്ചാമത് ഭവനത്തിന്റെ താക്കോല്‍ ഫാ.തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയ വികാരിയും ഫാ.ഹാം ജോസഫും കൗണ്‍സിലംഗങ്ങളും കൂടി ട്രഷറര്‍ ഏബ്രഹാം വര്‍ഗ്ഗീസില്‍ നിന്നും സ്വീകരിച്ചു. ശ്രീമതി ഏലിയാമ്മ പുന്നൂസും, ശ്രീ.മാമ്മന്‍ കുരുവിളയും വിവിധ വേദഭാഗങ്ങള്‍ വായിച്ചു.

ബഹു.തോമസ് മാത്യൂ അച്ഛനും, സിമി ജെസ്‌റ്റോയും പരിപാടികളുടെ എം.സി.മാരായി മികവുറ്‌റ പ്രകടനം കാഴ്ച വച്ചു. സാം ജെയിംസ് ക്വൊയര്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു.
കൗണ്‍സില്‍ സെക്രട്ടറിയായ ആന്റോ കവലയ്ക്കല്‍ തന്റെ സംഘടനാ വൈഭവം ഒരിക്കല്‍ കൂടി പ്രകടമാക്കുന്ന തരത്തിലുള്ള നന്ദിപ്രകടനത്തോടെ പരിപാടികള്‍ക്ക് തിരശീല വീണു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments