Friday, March 14, 2025

HomeHealth and Beautyഭീതി വിതച്ച് ആഫ്രിക്കയില്‍ വീണ്ടും അജ്ഞാത രോഗം: ഡബ്ല്യു.എച്ച്.ഒ അന്വേഷണം പ്രഖ്യാപിച്ചു

ഭീതി വിതച്ച് ആഫ്രിക്കയില്‍ വീണ്ടും അജ്ഞാത രോഗം: ഡബ്ല്യു.എച്ച്.ഒ അന്വേഷണം പ്രഖ്യാപിച്ചു

spot_img
spot_img

ജുബ: ഭീതി വിതച്ച് ആഫ്രിക്കയില്‍ വീണ്ടും അജ്ഞാത രോഗം റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണ സുഡാനിലാണ് സംഭവം. 89 പേര്‍ മരിച്ചു. രാജ്യത്ത് സ്ഥിതി വിലയിരുത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. രോഗംബാധിച്ചവരുടെ സാമ്പിളുകള്‍ ശേഖരിച്ച് പ്രത്യേക പഠനം നടത്തുന്നതിനായി ലോകാരോഗ്യസംഘടന. സംഘത്തെ നിയോഗിച്ചു.

ഫാന്‍ഗാക്ക് നഗരത്തിലാണ് ആദ്യമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തതെന്ന് സുഡാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. സുഡാനിലെ ശാസ്ത്രജ്ഞര്‍ക്ക് രോഗംസംബന്ധിച്ച കാര്യമായ വിവരങ്ങളില്ലെന്നാണ് സൂചന. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനയുടെ സഹായം തേടിയത്.

രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരത്തില്‍ വെള്ളപ്പൊക്കവും ഉണ്ടായി. ഇതിനിടെ രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ കോളറയാണെന്ന സംശയത്തില്‍ ശേഖരിച്ച സാമ്പിളുകള്‍ നെഗറ്റീവായിരുന്നു. കനത്ത വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ടെങ്കിലും രോഗം സ്ഥിരീകരിച്ച പ്രദേശത്തേക്ക് എത്താന്‍ സാധിച്ചിട്ടുണ്ടെന്ന് ഡബ്യു.എച്ച്.ഒ വക്താവ് ഷെലിയ ബായ പറഞ്ഞു.

സാമ്പിളുകള്‍ ശേഖരിച്ച് ഉടന്‍ അവിടെ നിന്ന് സുഡാന്‍ തലസ്ഥാനത്തേക്ക് മടങ്ങാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments