Saturday, March 15, 2025

HomeUS Malayaleeവേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ഇബ്രാഹിം ഹാജിയുടെ വേര്‍പാട് മലയാളി സമൂഹത്തിന്...

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ഇബ്രാഹിം ഹാജിയുടെ വേര്‍പാട് മലയാളി സമൂഹത്തിന് തീരാ നഷ്ടം

spot_img
spot_img

(പി.പി. ചെറിയാന്‍)

ന്യൂ ജേഴ്സി: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ഇബ്രാഹിം ഹാജിയുടെ നിര്യാണം മലയാളി സമൂഹത്തിന് തീരാ നഷ്ടമാണെന്ന് അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് പ്രെസിഡന്റുമാരിയായ എല്‍ദോ പീറ്റര്‍, ജോണ്‍സന്‍ തലച്ചെല്ലൂര്‍, വൈസ് ചെയര്‍സ് ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ളൈ, ഷാനു രാജന്‍, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂര്‍, സെസില്‍ ചെറിയാന്‍, ശോശാമ്മ ആന്‍ഡ്രൂസ്, ആലിസ് മഞ്ചേരി, മേരി ഫിലിപ്പ്, താരാ സാജന്‍, ബെഡ്സിലി, ജെയ്‌സി ജോര്‍ജ്, അഡൈ്വസറി ചെയര്‍മാന്‍ ചാക്കോ കോയിക്കലേത് മുതലായ റീജിയന്‍ ഭാരവാഹികള്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

ഗ്ലോബല്‍ ചെയര്‍മാന്‍, ഹാജിക്ക എന്ന് സ്‌നേഹത്തോടെ താന്‍ വിളിക്കുന്ന ഡോക്ടര്‍ പി. എ. ഇബ്രാഹീം കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു എന്നും വര്ഷങ്ങളായി താനുമായി ഉണ്ടായിരുന്ന ബന്ധത്തെപ്പറ്റി വികാര നിര്‍ഭരമായ ഭാഷയില്‍ ലേഖകനോട് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ശ്രീ ഗോപാല പിള്ള പ്രതികരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സിലിന് മാത്രമല്ല ഗള്‍ഫ് മുതല്‍ ഇന്ത്യ വരെ പറന്നു കിടക്കുന്ന വ്യാപാര ശൃംഖലക്കും മലയാളി സമൂഹത്തിനും ഒരു പിതാവിനെ പോലെ കരുതാവുന്ന നേതാവിനെ ആണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ വിവിധ റീജിയനുകള്‍ തങ്ങളുടെ അനുശോചന സന്ദേശങ്ങള്‍ കുടുമ്പത്തിനു കൈമാറി. ഒപ്പം ലോകം എമ്പാടുമുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രൊവിന്‍സുകള്‍, ഭാരവാഹികള്‍ വാട്ട്‌സ് ആപ്പ് മുതല്‍, ഫേസ് ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റെര്‍ മുതലായ സോഷ്യല്‍ മീഡിയകള്‍ വഴി അനുശോചന സന്ദേശങ്ങള്‍ ഓഴുകി.

സൂര്യന്‍ അസ്തമിക്കുമ്പോള്‍ പ്രകാശത്തിന്റെ കൈത്തിരികളുമായി അനേക നക്ഷത്രങ്ങള്‍ ആകാശത്തില്‍ പ്രത്യക്ഷപ്പെടുന്നതുപോലെ വേള്‍ഡ് മലയാളി കൗണ്‍സിലിനെ നയിക്കുവാന്‍ ഹാജിക്ക കാട്ടിയ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാര്‍ഗത്തില്‍ അനേക യുവ നേതാക്കള്‍ മുമ്പോട്ടു വരണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് (ഓര്‍ഗനൈസഷന്‍ ഡെവലൊപ്‌മെന്റ്) ശ്രീ പി. സി. മാത്യു ദുഃഖത്തില്‍ കുതിര്‍ന്ന സ്വരത്തില്‍ അഭ്യര്ത്ഥിച്ചു. നിഷ്‌കളങ്ക ഹൃദയത്തോടെ പ്രവര്‍ത്തിച്ച വ്യാപാരിയും, സാമൂഹ്യ സേവകനും ആശ്രിതര്‍ക്കും ആലംബ ഹീനര്‍ക്കും ഒരു അത്താണിയും ആയിരുന്നു ഹാജിക്ക എന്ന് പി. സി. പറഞ്ഞു.

ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഡ്മിന്‍ ദുബായില്‍ നിന്നുമുള്ള ശ്രീ ജോണ്‍ മത്തായി തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെ ആണ് നഷ്ട്ടപ്പെട്ടിരിക്കുന്നത് എന്നും ഒരു കറകളഞ്ഞ വിശ്വാസിയും ബിസിനസുകാരനും, പിതാവും മാര്‍ഗ ദര്‍ശിയും ആയിരുന്നു ഹാജിക്ക എന്ന് അനുസ്മരിച്ചു. അദ്ദേഹത്തെ പറ്റിയുള്ള ഓര്‍മ്മകള്‍ തനിക്ക് എന്നും മധുരിക്കുന്നവുമെന്നു ജോണ്‍ മത്തായി പറഞ്ഞു.

ഗ്ലോബല്‍ വൈസ് ചെയര്‍ ഡോക്ടര്‍ വിജയ ലക്ഷ്മി ഹാജിക്ക വലിയ ഹൃദയത്തിന്റെ ഉടമ ആയിരുന്നു എന്നും ബിസിനെസ്സില്‍ മാത്രമല്ല, വേള്‍ഡ് മലയാളി കൗണ്‍സിലൂടെയും കരുണ്ണ്യ പ്രവര്‍ത്തനങ്ങളിലൂടയും തനതായ മുഖ മുദ്ര പതിപ്പിച്ച നേതാവായിരുന്നു എന്ന് പറഞ്ഞു. ദുബായ് ഭരണാധികാരികള്‍ ഒന്നടങ്കം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു ഹാജിക്ക എന്ന് ലേഖകനോട് പറഞ്ഞു.

ഡോക്ടര്‍ പി. എ ഇബ്രാഹിമിനെ പോലെ ഒരു നേതാവ് വേള്‍ഡ് മലയാളി കൗണ്‍സിലിന് നഷ്ടമായത് ഒരിക്കലും നികത്താനാവുന്നതല്ല എന്ന് ജനറല്‍ സെക്രട്ടറി ജോസഫ് ഗ്രിഗറി, അസ്സോസിയേറ്റ് സെക്രട്ടറി റോണ തോമസ് എന്നിവര്‍ പ്രതികരിച്ചു. ഹാജിക്കയുടെ ഓര്‍മ്മകള്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന് തലമുറ തലമുറയോളം മറക്കാനാവാത്ത വിധം ഉയരത്തിലാണെന്നു ജര്‍മനിയില്‍ നിന്നും ഗ്ലോബല്‍ ട്രഷറര്‍ തോമസ് അറമ്പന്‍കുടി പറഞ്ഞു.

ഡോക്ടര്‍ ഇബ്രാഹിം ഹാജി യുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നതിനായി ഈ വരുന്ന 23 നെ അമേരിക്കന്‍ സെന്‍ട്രല്‍ സമയം രാവിലെ 8:30 അനുശോചന യോഗം ചേരുമെന്നും ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments