Wednesday, January 15, 2025

HomeCinemaപെണ്ണിനെയും പ്രകൃതിയേയും നോവിക്കരുത്: നടി സാധിക

പെണ്ണിനെയും പ്രകൃതിയേയും നോവിക്കരുത്: നടി സാധിക

spot_img
spot_img

ടിക്ടോക് വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ വിഘ്‌നേഷ് കൃഷ്ണയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ട്രോളുമായി നടി സാധിക വേണുഗോപാല്‍. രമേശ് പിഷാരടി അവതരിപ്പിച്ച നല്ലവനായ ഉണ്ണി എന്ന കഥാപാത്രവുമായി വിഘ്‌നേഷിനെ ബന്ധപ്പെടുത്തുന്ന ട്രോള്‍ ആണ് നടി പങ്കുവച്ചത്.

പീഡനക്കേസില്‍ അറസ്റ്റിലായതോടെ ടിക്ടോക്കില്‍ സജീവമായിരുന്ന വിഘ്‌നേഷ് കൃഷ്ണയുടെ ചില പഴയ വിഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി.

“പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്’ എന്ന പഴയ പോസ്റ്റ് ഇപ്പോള്‍ ട്രോള്‍ പേജുകളില്‍ നിറയുകയാണ്. മുന്‍പ് തന്റെ വ്യാജ അക്കൗണ്ട് തുടങ്ങിയവരോട് വീട്ടില്‍ അമ്മയും പെങ്ങളുമില്ലേ എന്ന് പ്രതികരിക്കുന്ന വിഡിയോയും ഇക്കൂട്ടത്തിലുണ്ട്. ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് വിഘ്‌നേഷ് കൃഷ്ണ (19) അറസ്റ്റിലായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments