Saturday, March 15, 2025

HomeMain Storyഒമിക്രോണ്‍: കേരളത്തില്‍ 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണം

ഒമിക്രോണ്‍: കേരളത്തില്‍ 30 മുതല്‍ ജനുവരി രണ്ടുവരെ രാത്രികാല നിയന്ത്രണം

spot_img
spot_img

തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍. ഈ മാസം 30 മുതല്‍ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം.

രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല.

ഒമിക്രോണ്‍ ഭീഷണിയടക്കം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായുള്ള ജനക്കൂട്ടങ്ങളെ നിയന്ത്രിക്കാന്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുന്നത്.

ഈ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ കര്‍ശനമായ വാഹന പരിശോധനയടക്കം ഉണ്ടാകും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പോലീസിന് നിര്‍ദേശം നല്‍കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments