Friday, March 14, 2025

HomeNewsIndiaമിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചതായി മമത ബാനര്‍ജി

മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചതായി മമത ബാനര്‍ജി

spot_img
spot_img

കൊല്‍ക്കത്ത: മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി പുറത്തുവിട്ടത്. കേന്ദ്രത്തിന്റെ നടപടി തന്നെ ഞെട്ടിച്ചെന്നു മമത പ്രതികരിച്ചു.

ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മമത ട്വീറ്റ് ചെയ്തു. ‘ഡിസംബര്‍ 25നു മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് എന്നെ ഞെട്ടിച്ചു. നീതി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്,

പക്ഷേ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ല. 22,000 രോഗികളും തൊഴിലാളികളുമാണ് ഭക്ഷണവും മരുന്നും കിട്ടാതെ കേന്ദ്രത്തിന്റെ ഈ തീരുമാനത്തിലൂടെ കഷ്ടപ്പെടുന്നത്.’- മമത ട്വീറ്റ് ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ കേന്ദ്ര സര്‍ക്കാരോ ഈ വിഷയത്തില്‍ ഇതുവരെയും പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല. ബാങ്ക് അക്കൗണ്ട് എന്തിനു മരവിപ്പിച്ചു എന്ന കാരണവും ഇതുവരെ വ്യക്തമല്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments