Friday, March 14, 2025

HomeScience and Technologyഇന്ത്യയില്‍ 13 നഗരങ്ങളില്‍ 5ജി സേവനം ലഭിക്കുമെന്ന് ടെലികോം

ഇന്ത്യയില്‍ 13 നഗരങ്ങളില്‍ 5ജി സേവനം ലഭിക്കുമെന്ന് ടെലികോം

spot_img
spot_img

മുംബൈ: ഇന്ത്യയില്‍ 2022ല്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം ആരംഭിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. 13 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ 5ജി സേവനം ലഭ്യമാകുക. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍-ഐഡിയ എന്നീ കമ്പനികള്‍ സേവനം നല്‍കും. ടെലികോം മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്.

ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പുണെ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളുരു, ഹൈദരാബാദ്, ചണ്ഢീഗഡ്, ലക്നൗ, അഹമ്മദാബാദ്, ഗാന്ധിനഗര്‍, ജാംനഗര്‍ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ 5ജി സേവനം ലഭ്യമാകുക.

ഇന്ത്യയില്‍ 5ജി സേവനം പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ 10 കോടി മുതല്‍ 15 കോടിവരെ 5ജി സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, 5ജി സ്പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments