Thursday, November 21, 2024

HomeNewsIndiaമഹാരാഷ്ട്രയില്‍ 10 മന്ത്രിമാര്‍ക്കും 20ലധികം എം.എല്‍.എമാര്‍ക്കും കോവിഡ്

മഹാരാഷ്ട്രയില്‍ 10 മന്ത്രിമാര്‍ക്കും 20ലധികം എം.എല്‍.എമാര്‍ക്കും കോവിഡ്

spot_img
spot_img

മുംബൈ: മഹാരാഷ്ട്രയില്‍ 10 മന്ത്രിമാര്‍ക്കും 20ലധികം എം.എല്‍.എമാര്‍ക്കും കോവിഡ് -19 സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍. കോവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് അജിത് പവാര്‍ പറഞ്ഞു.

‘ഞങ്ങള്‍ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചു. ഇതുവരെ 10 മന്ത്രിമാര്‍ക്കും 20 എം.എല്‍.എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതുവത്സരാഘോഷങ്ങളുടെയും ജന്മദിനങ്ങളുടെയും മറ്റ് അവസരങ്ങളുടെയും ഭാഗമാകണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. ഒമിക്രോണ്‍ വകഭേദം അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം.’ പവാര്‍ പറഞ്ഞു.

കോവിഡ് പോസിറ്റീവ് ആണെന്നും ചികിത്സയിലാണെന്നും വനിതാ ശിശുക്ഷേമ മന്ത്രി യശോമതി താക്കൂര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അജിത് പവാറിന്റെ പ്രസ്താവന. താനുമായി സമ്പര്‍ക്കത്തിലുള്ളവര്‍ കോവിഡ് പരിശോധന നടത്തണമെന്നും കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും യശോമതി താക്കൂര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments