Thursday, March 13, 2025

HomeCinemaരാജമൗലിയുടെ RRRലെ ഗാനം പുറത്ത്

രാജമൗലിയുടെ RRRലെ ഗാനം പുറത്ത്

spot_img
spot_img

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആറിലെ പുതിയ ​ഗാനം പുറത്ത്. മര​ഗതമണിയുടെ സം​ഗീതത്തിൽ കെ.ശിവദത്തയാണ് വരികളെഴുതിയിരിക്കുന്നത്. ​വിജയ് പ്രകാശ്, ചന്ദന ബാല കല്യാൺ, ചാരു ഹരിഹരൻ എന്നിവർ ചേർന്നാണ് ആലാപനം.

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ആർആർആർ. രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ.

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോൾ ജൂനിയർ എൻടിആറാണ്കോ മരം ഭീം ആയി എത്തുന്നത്   

450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രത്തിന്റെ ഭാഗമാകുകയാണ്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments